
വൈപ്പിൻ > കേരളത്തിലെ പ്രതിപക്ഷം വികസനവിരോധികളായി മാറിയിരിക്കുകയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. എൻസിപി വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ചെറായി ദേവസ്വംനടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് നടത്തുന്ന എല്ലാ വികസനപ്രവർത്തനങ്ങളെയും തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് തുടര്‍ന്ന് അധികം വൈകാതെ പാർടി തന്നെ ഇല്ലാതാകുന്ന ലക്ഷണമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് എം എച്ച് റഷീദ് അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ്, സംസ്ഥാന സെക്രട്ടറി കെ ആർ സുഭാഷ്, സംസ്ഥാന നിർവാഹക സമിതി അംഗം പി ജെ കുഞ്ഞുമോൻ, സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, സിപിഐ മണ്ഡലം സെക്രട്ടറി ഇ സി ശിവദാസ്, പി ബി സജീവൻ, പ്രമോദ് മാലിപ്പുറം, കെ ജെ സെബാസ്റ്റ്യൻ, ഡോളി സെബാസ്റ്റ്യൻ, കെ കെ അബ്ദുൾ റഹ്മാൻ, ലതിക സുഭാഷ്, വി എക്സ് ബെനഡിക്ട് എന്നിവർ സംസാരിച്ചു. വനം വികസന കോർപറേഷൻ ചെയർപേഴ്സന് ലതിക സുഭാഷിനെ യോഗത്തില്‍ അനുമോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]