
നിങ്ങൾക്ക് നീലച്ചിത്രം കാണാൻ താത്പര്യമുണ്ടോ?, നിങ്ങൾ പുതിയ ജോലി അന്വേഷിക്കുകയാണോ?. എങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ഒഴിവുണ്ട്. എക്സ്-റേറ്റഡ് വീഡിയോ കാണുന്നവരെ തേടുകയാണ് ഒരു കമ്പനി. മണിക്കൂറിന് 15 പൗണ്ട്(1,500-ഓളം രൂപ) നിങ്ങൾക്ക് ലഭിക്കും. ഇന്റർനെറ്റിൽ പോണിന് വ്യത്യസ്ത രൂപങ്ങളുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യവസായമാണിത്. സഹസ്ര കോടികളാണ് പ്രതിവർഷം ഇതിൽനിന്നുള്ള വരുമാനം. ബെഡ്ബൈബിൾ ഡോട്കോം(Bedbible.com) എന്ന വെബ്സൈറ്റിനാണ് വിഷയത്തിൽ ആഴത്തിലുള്ള കാഴ്ചപ്പാട് ആവശ്യമുള്ളത്.
പാർട് ടൈം ജോലി എന്ന നിലയിലാണ് പണം നൽകി നീലച്ചിത്രം കാണിക്കാൻ ഭാഗ്യശാലിയായ ഉദ്യോഗാർഥിയെ വിളിക്കുന്നത്. സ്വകാര്യ വിഷയങ്ങളിലുള്ള ബ്ലോഗുകൾക്കു പുറമേ സെക്സ് ഉപകരണങ്ങൾ, അഡൾട്ട് ഉത്പന്നങ്ങൾ തുടങ്ങിവയെക്കുറിച്ചുള്ള അവലോകനങ്ങളും ബെഡ്ബൈബിളിൽ ലഭിക്കും. ഏറ്റവുമധികം പേർ കണ്ട 100 അശ്ലീല വീഡിയോകൾ കാണാൻ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പണം നൽകും.
ഇതിൽനിന്ന് ചില വ്യത്യസ്തമായ വിവരങ്ങളും ശേഖരിക്കണം. സെക്സ് പൊസിഷൻ, സമയദൈർഘ്യം, രതിമൂർച്ഛകളുടെ എണ്ണം, ആൺ-പെൺ അനുപാതം, മുടിയുടെ നിറം, ഭാഷ തുടങ്ങിയ വിഷയങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അശ്ലീല വീഡിയോകളുടെ സ്ഥിതി വിവര കണക്കുകളെയും പ്രവണതയെയും കുറിച്ചു ആഴത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ ഈ ഡേറ്റ ഉപയോഗിക്കും. മണിക്കൂറിന് 1,500 രൂപയോളം ലഭിക്കും. 50 മണിക്കൂർ പോൺ വീഡിയോകൾ കണ്ടാൽ 75,000 രൂപവരെയും.
21- വയസോ അതിന് മുകളിലോ പ്രായമുള്ളവർക്ക് സ്വപ്ന ജോലിക്കായി അപേക്ഷിക്കാം. ലോകത്തിന്റെ ഏത് പ്രദേശത്തുനിന്ന് എന്നത് പരിഗണനാവിഷയമല്ല. ‘ലോകമമ്പാടുമുള്ള ബില്യൺ പൗണ്ട് വ്യവസായമാണ് നീലച്ചിത്ര നിർമാണം. അതുകൊണ്ടാണ് യഥാർഥ ജീവിതത്തിലെ അനുഭവത്തിലൂടെ മനസിലാക്കാമെന്ന ആശയത്തിൽ ഞങ്ങൾ എത്തിയത്’-ബെഡ്ബൈബിൾ കണ്ടന്റ് ക്രിയേറ്റർ മേധാവി എഡ്വിന കൈറ്റോ ബ്രിട്ടിഷ് മാധ്യമം ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]