
ഉഡുപ്പി > കർണാടകയിൽ വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. അലൻ റെജി, അമൽ സി അനിൽ എന്നിവരാണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ് ഇരുവരും. ഉഡുപ്പിക്ക് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയ്ക്കായി തെരച്ചില്‍ തുടരുന്നു.
ഉഡുപ്പിക്ക് സമീപം സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. സെല്‍ഫി എടുക്കുന്നതിനിടെ മൂന്നു പേര് ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]