
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. സതീഷിന്റെ മുന്‍ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം.ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കായി നടത്തിയ തെരച്ചിലില്‍ തിരുവനന്തപുരത്ത് നിന്നാണ് കൂടുതല്‍ പേരെ പിടികൂടിയത്. വിവിധ കേസുകളില്‍ പ്രതികളായ 333 പേരാണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]