
സ്വന്തം ലേഖകൻ
ഗോതമ്ബ് പൊടി കൊണ്ടുണ്ടാക്കാവുന്ന പോഷക സമൃദ്ധമായ പലഹാരമാണ് ബോണ്ട. ഗോതമ്ബും പഴവും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതാണ്.
ആവശ്യമായ ചേരുവകള്‍
ഗോതമ്ബ് പൊടി – രണ്ട് തവി
ശര്‍ക്കര – മധുരമനുസരിച്ച്
തേങ്ങാക്കൊത്ത് – ആവശ്യത്തിന്
പാളയങ്കോടന് പഴം – ഒന്ന്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
സോഡാപ്പൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ശര്‍ക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ച് പാനിയാക്കുക. തണുത്ത ശേഷം ശര്‍ക്കരയില്‍ പഴം ഉടച്ചു ചേര്‍ക്കുക നെയ്യ് ചൂടാക്കി തേങ്ങാകൊത്ത് വറുക്കുക.
ഗോതമ്ബു പൊടിയില്‍ സോഡാപ്പൊടിയും തേങ്ങാക്കൊത്തും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ചശേഷം പാകത്തിന് ശര്‍ക്കരപ്പാനി ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ചെടുക്കുക.
ആവശ്യത്തിന് ഉരുളകളാക്കി വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക. തീ കുറച്ചു വെക്കാന്‍ ശ്രദ്ധിക്കുക. ബോണ്ട റെഡി
The post ഗോതമ്പും പഴവും കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ബോണ്ട ഇതാ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]