
മലയാളികളടക്കം ലോകമെങ്ങുമുള്ള കോടിക്കണക്കിന് മണി ഹീസ്റ്റ് ആരാധകരെ ആവേശത്തിലാക്കി ‘ബെര്‍ലിൻ’ വരുന്നു. പ്രഫസർ എന്ന സർജിയോ മോർക്വിനയുടെ സഹോദരൻ. മണി ഹീസ്റ്റ് പദ്ധതിയുടെ പ്രധാന ആശയവും പ്ലാനുകളുമൊക്കെ ബെർലിന്റേതാണ്. പ്രഫസറുടെ മൂത്ത സഹോദരൻ. രത്നമോഷ്ടാവാണു ആൻഡ്രസ് ഡി ഫോണലോസ എന്ന ബെർലിൻ. രോഗബാധിതൻ. സീസൺ 2വിലാണ് ബെർലിൻ മരിക്കുന്നത്. പുതിയ സീരിസിൽ ബെർലിന്‍ എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫ് ആണ് നെറ്റ്ഫ്ലിക്സ് ആവിഷ്കരിക്കുന്നത്.
മണി ഹീസ്റ്റിന്റെ ആദ്യത്തെ കഥയില്‍ തന്നെ ബെര്‍ലിന്‍ മരണപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്നു വന്ന സീസണുകളില്‍ ഫ്ലാഷ്ബാക്കുകളിലാണ് ബെര്‍ലിന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ബര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യമാണ് നിങ്ങള്‍ കണ്ടത്. അദ്ദേഹത്തിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയുള്ള ഒരു യാത്ര, അവന് പ്രണയ ഭ്രാന്തനാണ്, പ്രണയത്തിന് വേണ്ടി അവന് യൂറോപ്പ് കൊളളയടിക്കുന്നുണ്ട്, അതാണ് ഈ സീരിസിന്റെ പ്രമേയം – മണി ഹീസ്റ്റ് ബെർലിൻ സ്രഷ്ടാവ് അലക്സ് പിന ഒരു സ്പാനീഷ് മാധ്യമത്തോട് പറഞ്ഞു.
ഡിസംബര്‍ 2023 ല്‍ ആയിരിക്കും സീരിസ് എത്തുക എന്നാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. പെട്രോ അലന്‍സോയുടെ പ്രധാന കഥാപാത്രത്തിനൊപ്പം മണി ഹീസ്റ്റ് സീരിസിലെ പ്രഫസര്‍ അടക്കം പ്രധാന താരങ്ങള്‍ ഇതിലും പ്രത്യക്ഷപ്പെട്ടേക്കാം.
The post മണി ഹീസ്റ്റ് ബര്‍ലിന്‍ സീരിസ് വരുന്നു; ആദ്യ ടീസര്‍ എത്തി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]