
കോഴിക്കോട്: കോട്ടൂളിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ ഒരു കാര്‍ പൂര്‍ണമായും മറ്റേത് ഭാഗികമായും കത്തി നശിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഡൽഹി രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാർ റോങ് സൈഡ് കയറി എതിരെ വന്ന ഐ20 കാറിൽ ഇടിക്കുകയായിരുന്നു.
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച ശേഷം വളരെപ്പെട്ടെന്ന് തീപടരുകയായിരുന്നു. കാറിന്റെ മുന്വശത്തുനിന്നാണ് തീ ഉയര്‍ന്നത്. തീപടർന്നയുടൻ ഹോണ്ട സിറ്റിയിലുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. ഐ20യിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
The post കോഴിക്കോട് കാറുകൾ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]