
കേരള ഹൈക്കോടതിയിൽ വാച്ച്മാൻ, കംപ്യൂട്ടർ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് ജോലി ഒഴിവുകൾ.
കേരള ഹൈക്കോടതി വാച്ച്മാൻ കംപ്യൂട്ടർ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു. വാച്ച്മാൻ തസ്തികയിൽ നേരിട്ടുള്ള നിയമനവും മറ്റ് തസ്തികകളിൽ താതകാലിക നിയമനവുമാണ്.പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക
വാച്ച്മാൻ
ശമ്പളം: 24400-55200 രൂപ.
യോഗ്യത: പത്താംക്ലാസ് വിയിച്ചിരിക്കണം/തത്തിലും ബിരുംദം യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. മികച്ച ശാരിരികക്ഷമത, പകലും രാത്രിയും തൊഴിൽ ചെയ്യാൻ സന്നദ്ധനായിരിക്കണം. ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം : 02/02/1987 നും
01-01-2005-നും ഇടയിൽ ജനി ച്ചവരാകണം (രണ്ട് തീയതിയും ഉൾപ്പെടെ) സംവരണ വിഭാഗക്കാർ നിയമാനുസൃത വയസ്സിളവിന് അർഹരാണ്.
തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയിൽ ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (50 മാർക്ക്), ന്യൂമറിക്കൽ എബിലിറ്റി (20 മാർക്ക്), മെന്റൽ എബിലിറ്റി (15 മാർക്ക്), ജനറൽ ഇംഗ്ലീഷ് (15 മാർക്ക്) വിഷയങ്ങളിൽ നിന്നായി ചോദ്യങ്ങളുണ്ടാകും.
അപേക്ഷാഫീസ്: 500 രൂപ (എസ്.സി./ എസ്.ടി. വിഭാഗങ്ങൾ ക്ക് ഫീസ് ബാധകമല്ല).
അപേക്ഷ. രണ്ട് ഘട്ടമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.ആദ്യഘട്ടം അവസാന തീയതി ഒക്ടോബർ 26.രണ്ടാം ഘട്ടം അവസാന തീയതി: നവംബർ 6. ഓൺലൈൻ ആയി അപേക്ഷാഫീസ് അടയ്ക്ക അവസാന തീയതി: നവംബർ 18
കംപ്യൂട്ടർ അസിസ്റ്റന്റ്
ശമ്പളം: 21060 രൂപ,
യോഗ്യത: പ്ലസ്ടു തത്തുല്യം,
ഓഫീസ് അറ്റൻഡന്റ്
ശമ്പളം: 18225 രൂപ
യോഗ്യത: എസ്.എസ്. എൽ.സി വിജയിച്ചിരിക്കണം. തത്തുല്യം. മികച്ച ശാരീരികക്ഷമത. ജുഡീഷ്യറി മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷ തപാലായി അയക്കണം.
വിലാസം: Registrar (Computerisation) Cum-Director (IT), High Court of Kerala, Ernamkulam 31, അവസാന തീയതി ഒക്ടോബർ 26 (4PM)
വിരമിച്ചവർക്കും അവസരം ഡിജിറ്റലയ്സെക്ഷൻ ഓഫീസർ ഫെസിലിറ്റേറ്റിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ശമ്പളം : 29700 രൂപ, ഹൈക്കോടതി ജില്ലാ കോടതികളിൽ നിന്ന് വിരമിച്ചവരായിരിക്കണം. (കാറ്റഗറി JR/DR/AR/ FSO/SO/Co).
പ്രായം: 62 കവിയരുത്. അപേക്ഷ തപാലായി അയക്കണം.
വിലാസം: Registrar (Computerisation) Cum -Director (IT), High Court of Kerala, Ernamkulam-31,
പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് വരെ ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
www.hckrecruitement.nic.in
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]