എസ്ബിഐ പ്രൊബേഷൻ ഓഫീസർ തസ്തികയിൽ 2,000 ഒഴിവുകൾ. രജിസ്ട്രേഷൻ നാളെ (സെപ്-7) മുതൽ ആരംഭിക്കും. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് SBI PO Notification 2023 എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കാം.
യോഗ്യതാ മാനദണ്ഡം
എസ്ബിഐ പിഒ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത നേടിയിരിക്കണം. ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 2023 ഏപ്രിൽ 1-ന് 21 നും 30 നും ഇടയിലായിരിക്കണം.
എസ്ബിഐ പിഒ ഒഴിവുകൾ
2000 ഒഴിവുകളിലേക്കാണ് എസ്ബിഐ പിഒ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 810 ഒഴിവുകൾ ജനറൽ വിഭാഗകാർക്കും 540 ഒഴിവുകൾ ഒബിസി വിഭാഗകാർക്കും 300 ഒഴിവുകൾ എസ്.സി വിഭാഗകാർക്കും 200 EWS-കാർക്കും 150 എസ്ടി വിഭാഗകാർക്കുമാണ് ഒഴിവുകളുള്ളത്.
അപേക്ഷ ഫീസ്
750 രൂപയാണ് ജനറൽ, EWS, ഒബിസി എന്നീ വിഭാഗകാർക്ക് വരുന്നത്. എസ്.സി, എസ്ടി, പിഡബ്ലിയുബിഡി ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല