

ഹാരിസ് വോലോബ എന്ന 14 വയസ്സുകാരനാണ് വൈറലാകുന്ന ഒരു സോഷ്യല്‍ മീഡിയ ചലഞ്ചിന് ശ്രമിച്ചതിന് പിന്നാലെ ജീവൻ തന്നെ നഷ്ടപ്പെട്ടിരിക്കുന്നത്
ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്ന പല ചലഞ്ചുകളും വൈറലാണ്. അതിന്റെ പേരിൽ അനേകം അപകടങ്ങളും വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ട്. എത്രയോ പേരുടെ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. അമേരിക്കയിലെ മസാച്യുസെറ്റ്സിൽ ഒരു 14 -കാരന് തന്റെ ജീവൻ തന്നെ ഒരു ചലഞ്ചിനെ തുടർന്ന് നഷ്ടപ്പെട്ടു.
ഹാരിസ് വോലോബ എന്ന 14 വയസ്സുകാരനാണ് വൈറലാകുന്ന ഒരു സോഷ്യല്‍ മീഡിയ ചലഞ്ചിന് ശ്രമിച്ചതിന് പിന്നാലെ ജീവൻ തന്നെ നഷ്ടപ്പെട്ടിരിക്കുന്നത്. അവന്റെ കുടുംബം തന്നെയാണ് ദാരുണമായ ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. “വണ്‍ ചിപ്പ് ചലഞ്ച്” എന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചലഞ്ചിന്റെ പേര്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചലഞ്ചില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ഈ ദുരന്തം സംഭവിച്ചത്. ചലഞ്ച് പ്രകാരം വെള്ളമോ മറ്റ് ഭക്ഷണസാധനങ്ങളോ കഴിക്കാതെ വേണം ഈ ചിപ്സ് കഴിച്ച് പൂര്‍ത്തിയാക്കാൻ.
14 -കാരന്റെ അമ്മ ലോയിസ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ :
ലോകത്തില്‍ തന്നെ അങ്ങേയറ്റം എരിവുള്ള Paqui chip ആണ് മകൻ കഴിച്ചത് എന്നാണ്. സ്കൂളില്‍ വച്ചായിരുന്നു ചലഞ്ച് നടന്നത്. പിന്നാലെ വയറ്റില്‍ അസ്വസ്ഥത തോന്നുകയായിരുന്നു. വിവരമറിഞ്ഞ കുടുംബം പിന്നാലെ തന്നെ അവനെ വീട്ടിലെത്തിച്ചു. ശേഷം അവസ്ഥ മെച്ചെപ്പെട്ടു വന്നുവെങ്കിലും ബാസ്കറ്റ്ബോള്‍ പരിശീലനത്തിന് പോകുന്നതിന് തൊട്ടുമുമ്ബായി അവന്റെ അവസ്ഥ വീണ്ടും മോശമാവുകയും ബോധം പോവുകയും ചെയ്യുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും അപ്പോഴേക്കും അവൻ മരിച്ചിരുന്നു. ചിപ്സ് കഴിച്ചതിന് പിന്നാലെയാണ് അവന്റെ അവസ്ഥ മോശമായത് എന്ന് അവന്റെ അമ്മ പറഞ്ഞു.