തൃശൂർ: ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ സർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നാണ് പ്രധാന വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ. വിദ്യാഭ്യാസ വിദഗ്ദ സമിതിയുടെ ശുപാർശകൾക്ക് പിന്നിൽ രഹസ്യ അജണ്ടകളുണ്ടെന്ന് സംശയിക്കുന്നുവെന്നും ‘കേരള സർക്കാരിന്റെ വിദ്യാഭ്യാസ കുരുതി’ എന്ന ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
ഈ മാസത്തെ ‘കത്തോലിക്കാ സഭ‘യിലാണ് സി.പി.എമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത രംഗത്തെത്തിയിരുക്കുന്നത്.
സഭക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നടപടികളാണ് ഇടതുസർക്കാരിൽ നിന്നും ഉണ്ടാകുന്നത്.
എയ്ഡഡ് സ്കൂളുകളിലെ പ്ളസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിൽ ഏകജാലക സംവിധാനം വഴി നടത്തണമെന്നുള്ള നിർദേശം ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂനപക്ഷാവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. ഇത് അറിയാത്തവരല്ല വിദഗ്ദ സമിതിയിലുള്ളവർ.
The post സർക്കാരിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപത: വിദ്യാഭ്യാസ വിദഗ്ദ സമിതിയുടെ ശുപാർശകൾക്ക് പിന്നിൽ രഹസ്യഅജണ്ട appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]