
കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 26 വരെ ദീർഘിപ്പിച്ചു. 2023-24 അധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദമാണ്.
നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമ വിദഗ്ദ്ധർ, വിദ്യാർഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് ഈ കോഴ്സ് തുടങ്ങിയിരിക്കുന്നത്. ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും, ടാക്സ് പ്രാക്ടീഷണർ ആകുന്നതിലേക്കുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്സ് വിഭാവന ചെയ്തിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ ഈ കോഴ്സിൽ 150 മണിക്കൂർ പരിശീലനമാണ് (ക്ലാസ്റൂം ഓൺലൈൻ/ഓഫ്ലൈൻ ഹൈബ്രിഡ്) ഉൾപ്പെടുത്തിയിട്ടുള്ളത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]