സ്വന്തം ലേഖിക
കൊച്ചി: കാര്‍ ഡ്രൈവര്‍ ഒപ്പമിരുന്നയാളോടു സംസാരിക്കവേ ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചതു ക്യാമറ മനസ്സിലാക്കിയതു മൊബൈലില്‍ സംസാരിക്കുന്നതായി.
കറുത്ത ഷര്‍ട്ടിട്ടു കാറോടിച്ചപ്പോള്‍ ഡ്രൈവര്‍ സീറ്റു ബെല്റ്റിട്ടില്ലെന്നും കണ്ടെത്തല്‍. എന്തായാലും അതിനും പിഴ നിര്‍ദ്ദേശം വൈകാതെ കണ്ട്രോള് റൂമിലെത്തി.
കറുത്ത ഷര്‍ട്ടിട്ടു കാറോടിച്ചയാള്‍ സീറ്റ് ബെല്‍റ്റിട്ടിട്ടുണ്ട് എന്നു കണ്ടെത്താൻ എ ഐ ക്യാമറകള്‍ക്കു സാധിച്ചിട്ടില്ല. ‘സീറ്റ് ബെല്‍റ്റിടാത്ത നിയമലംഘകന്റെ’ ദൃശ്യങ്ങള്‍ അധികം വൈകാതെ കണ്ട്രോള് റൂമിലെത്തുകയും ചെയ്തു.
ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളില്‍ പിന്നിലിരുന്ന ഭാര്യ ഒരു വശത്തേക്കു തിരിഞ്ഞിരുന്നത് ക്യാമറയ്ക്കു നിയമലംഘനമായി. ഒരു വശത്തേക്കു തിരിഞ്ഞിരുന്ന സ്ത്രീയുടെ രണ്ടു കാലുകളുള്‍പ്പെടെ ബൈക്കിന്റെ ഒരു വശത്തു 3 കാലുകള്‍ കണ്ടതോടെയാണു നിയമം ലംഘിച്ചു മൂന്നു പേര് ബൈക്കില്‍ യാത്ര ചെയ്യുന്നതാണെന്നു ക്യാമറ ഉറപ്പിച്ചത്.
സംസ്ഥാനത്ത് എഐ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്കു പിഴയീടാക്കാൻ ആരംഭിച്ചത് ഇന്നലെയാണ്. നിലവില്‍ ഗതാഗത നിയമങ്ങള്‍ എല്ലാം പാലിച്ചു യാത്ര ചെയ്തവരെയും ക്യാമറ ‘പിടികൂടിയിരിക്കുകയാണ്.’
എന്നാല്‍, ക്യാമറയെ മാത്രം വിശ്വസിച്ചു നോട്ടീസ് അയയ്ക്കാതെ ഓരോ ദൃശ്യങ്ങളും വിശദമായി വിശകലനം ചെയ്ത് മനുഷ്യ ഇടപെടല്‍ ഉറപ്പാക്കി നടപടി സ്വീകരിക്കുകയാണു മോട്ടോര്‍ വാഹന വകുപ്പ്. ഇതുകൊണ്ടു തന്നെ മേല്‍പ്പറഞ്ഞ ‘നിയമലംഘകര്‍ക്കു’ പിഴയടയ്ക്കേണ്ടി വരില്ല എന്നാണ് വിവരം.
The post കറുത്ത ഷര്‍ട്ടിട്ടു കാറോടിച്ച ആള് സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലെന്ന് കണ്ടെത്തല്‍….! കാറില്‍ നിന്നു ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചപ്പോള്‍ അത് മൊബൈലില്‍ സംസാരമായി; ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളില്‍ ഭാര്യ ഒരുവശത്തേക്ക് തിരിഞ്ഞിരുന്നപ്പോള്‍ മൂന്ന് കാലുകള്‍ കണ്ടതും നിയമലംഘനം; ജനങ്ങളെ വട്ടം ചുറ്റിക്കാനൊരുങ്ങി എഐ ക്യാമറകള്‍..? നട്ടം തിരിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]