സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നു. അമൽ ജ്യോതി കോളജിലെ വിദ്യാർഥികളുടെ സമരത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത. കോളജിൽ നടന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് വികാരി ജനറൽ ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു..
പ്രശ്നത്തിന്റെ അടിസ്ഥാനത്തിലേക്കെത്തി കാര്യങ്ങൾ മനസിലാക്കണം. ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അലക്സ് മണ്ണംപ്ലാക്കൽ അഭിപ്രായപ്പെട്ടു.
അതേസമയം, മാനേജ്മെന്റുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം ശക്തമായി തുടരുമെന്നാണ് വിദ്യാർഥികളുടെ നിലപാട്. ഈ സാഹചര്യത്തിൽ മന്ത്രിതല ചർച്ച നടത്താനൊരുങ്ങുകയാണ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാർ കോളജിലെത്തി ചർച്ച നടത്തും.
വിദ്യാർഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രിമാരായ ആർ. ബിന്ദു, വി.എൻ വാസവൻ എന്നിവരാണ് ചർച്ച നടത്തുക. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാനാണ് ചർച്ച. ചർച്ച നാളെ രാവിലെ 10ന് കോളജിൽ വച്ചായിരിക്കും ചർച്ച നടക്കുക.
The post ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നു; പ്രതിഷേധ സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തത്; അമൽ ജ്യോതി കോളജിലെ വിദ്യാർഥികളുടെ സമരത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]