
വീട്ടില്‍ നിന്ന് പുറത്തുപോയ ആഷിക്കിനെ ഏറെ നേരമായും കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആഷിക് പെണ്‍സുഹൃത്തിനെ കാണാൻ പോയതാകാമെന്ന് ഇരട്ട സഹോദരനാണ് സംശയം പ്രകടിപ്പിച്ചത്
പത്തനംതിട്ട: പെണ്‍സുഹൃത്തിനെ രാത്രിയില്‍ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്.
പുതുശ്ശേരി മനയില്‍ ശനിയാഴ്ച് രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്.
വീട്ടില്‍ നിന്ന് പുറത്തുപോയ ആഷിക്കിനെ ഏറെ നേരമായും കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആഷിക് പെണ്‍സുഹൃത്തിനെ കാണാൻ പോയതാകാമെന്ന് ഇരട്ട സഹോദരനാണ് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ബന്ധുക്കള്‍ പുതുശ്ശേരി മനയിലെത്തുകയായിരുന്നു. ആഷികിന്റെ ബൈക്ക് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിനുള്ളില്‍ നിന്ന് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സ്കൂളില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെയാണ് നേരിട്ട് കാണാന്‍ ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്കൂട്ടര്‍വെച്ച ശേഷം നടന്നാണ് ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
തുടർന്ന്, ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ ആഷിക്ക് സ്ഥലത്തുനിന്ന് ഓടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇതിന് പിന്നാലെ, സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനുസമീപത്തു നിന്നും ആഷിക്ക് ഉപയോഗിച്ച സ്കൂട്ടറും കണ്ടെത്തിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]