
മംഗളൂരു: അഴിമതിയും കൊള്ളയും വിലവര്‍ധനയും തൊഴിലില്ലായ്മയുമൊക്കെയാണ് കര്‍ണാടകയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന യഥാര്‍ഥ ഭീകരതയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അധികാരത്തിലിരുന്നപ്പോള്‍ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാജ്യസുരക്ഷയെക്കുറിച്ചും തീവ്രവാദത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്.
ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളെക്കുറിച്ച് മിണ്ടാന്‍ അവര്‍ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പി വെറുതെ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്നും കഴിഞ്ഞ മൂന്ന് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് നോക്കിയാണ് അവര്‍ വോട്ട് ചെയ്യുകയെന്നും ദക്ഷിണ കന്നഡയിലെ പൊതുസമ്മേളനത്തില്‍ പ്രിയങ്ക പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]