തിരുവനന്തപുരം:ശമ്ബളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രിമുതല്‍.
24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണിവരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്റെ ഭാഗമാക്കില്ലെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു. നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞമാസത്തെ മുഴുവന്‍ ശമ്ബളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്ബളവിതരണം പൂര്‍ത്തിയാകുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന് നേതാക്കള്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി മാനേജുമെന്റിലെ തെമ്മാടികൂട്ടങ്ങളെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിക്കും മാനജേുമെന്റിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന് ഇന്നലെ ചീഫ് ഓഫീസീനു മുന്നില്‍ സമരംതുടങ്ങി. കെഎസ്ആടിസിയില്‍ കെല്‍ട്രോണ്‍ വഴി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം വേണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. തൊഴിലാളി സംഘടനകളുടെ നേതൃത്വം തൊഴിലാളികളോട് ഉത്തരവാദിത്വം കാണിക്കണമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം തീയതിക്കുമുമ്ബ് മുഴുവന്‍ ശമ്ബളവും നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നായിരുന്നു സൂചന സമരത്തിലെ തീരുമാനം. പക്ഷെ ഈ മാസം ഒരു ഗഡുമാത്രമാണ് നല്‍കിയത്. സംയുക്ത സമരസമിതിയില്‍ നിന്നും പിന്മാറിയ ബിഎംഎസ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍, സിഐടിയുവും ഐഎന്‍ടിയുിയും ചീഫ് ഓഫീസിന് മുന്നില്‍ സമരം തുടരുകയാണ്
The post ശമ്ബളം വൈകുന്നു, കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]