
സ്വന്തം ലേഖകൻ
പാലക്കാട്:അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ.രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
മുതലമടയിൽ ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിന്റേതാണ് തീരുമാനം. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്കു മാറ്റാനാണ് കോടതി ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കെ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ കൊല്ലങ്കോടും, യുഡിഎഫ് ഭരിക്കുന്ന മുതലമട പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുതലമടയിലും ആണ് സർവ്വകക്ഷി യോഗം നടത്തിയത്. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയും, വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് കണ്ടാണ് തീരുമാനം. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് സമീപത്തുള്ള പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎല്‍എ കെ ബാബു നേരത്തെ പരാതി നല്‍കിയിരുന്നു.
പറമ്പിക്കുളം മേഖലയിലെ മിക്ക പ്രദേശങ്ങളും തേക്കിന്‍തോട്ടം ആയതിനാല്‍ സ്വാഭാവിക തണുപ്പുള്ള മൂന്നാര്‍ വനമേഖലയില്‍ ജീവിച്ച അരിക്കൊമ്പന് കുറവ് തണുപ്പുള്ള പറമ്പിക്കുളവുമായി ഇണങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇക്കാരണത്താല്‍ പ്രദേശത്തെ ആനകളുമായി സംഘര്‍ഷം ഉണ്ടാവാനും ഇത് അരിക്കൊമ്പന്റെ ജീവന് ഭീഷണിയായി മാറാന്‍ സാധ്യതയുണ്ടെന്നും കോളനിവാസികള്‍ പറഞ്ഞു. മൂന്നാറിനടുത്തുള്ള തേക്കടി കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനു പകരം പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ധ സമിതി തീരുമാനം ദുരൂഹത ഉണ്ടാക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]