
സ്വന്തം ലേഖകൻ
നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന വില്ലനാണ് ഹൃദയാഘാതം. ഒരു പ്രശ്നവും ഇല്ലാതെ നിൽക്കുന്ന ആളുകളിൽ പോലും സെക്കൻഡുകൾക്കുള്ളിൽ ഹൃദയാഘാതം സംഭവിക്കാറുണ്ട്. എന്നാൽ ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമ്മളെല്ലാവരും ഈ ലക്ഷണങ്ങളെ നിസാരമായി കണ്ട് അവഗണിക്കുന്നതാണ് പതിവ്. ശരീരം നൽകുന്ന സൂചനകൾക്ക് കൃത്യമായ ചികിത്സ നൽകിയാൽ തന്നെ ഹൃദയാഘാതത്തെ ഒഴിവാക്കാൻ സാധിക്കും. അതേസമയം ഹൃദയാഘാതത്തിന് മുന്നോടിയായി സ്ത്രീകളിലും പുരുഷന്മാരിലും ശരീരം നൽകുന്ന സൂചനകൾ വ്യത്യസ്തമാണ്.
പുരുഷന്മാരിൽ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന വലിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടാറുള്ളത്. സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽഡ ചെറിയ രക്തധമനികളിലാണ് കൊഴുപ്പ് അടിയുന്നത്. അതുകൊണ്ടാണ് സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തോട് അനുബന്ധിച്ച് വ്യത്യസ്ത ലക്ഷണങ്ങൾ കാണിക്കുന്നത്. സമ്മർദ്ദം, നെഞ്ചുവേദന, അമിത ക്ഷീണം ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഇരുകൂട്ടരിലും കാണിക്കാറുണ്ട്.
ചൂടില്ലാതെ തന്നെ അമിത വിയർക്കൽ, മനംപുരട്ടൽ, ഛർദ്ദി, കഴുത്തിനും തൊണ്ടയ്ക്കും വയറിനുമെല്ലാമുള്ള വേദന തുടങ്ങിയ ലക്ഷണങ്ങൾ സ്ത്രീകളിലാണ് കണ്ടു വരുന്നത്. ഹൃദയാഘാതത്തിന് മുൻപ് സ്ത്രീകൾ ബോധരഹിതരാകാനുള്ള സാധ്യതയും ഏറെയാണ്. പുരുഷന്മാരിലാകട്ടെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, തോളിന് വേദന, താടിയ്ക്ക് വേദന, നെഞ്ചിന് അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]