
സ്വന്തം ലേഖകൻ കോട്ടയം : വല്ലവന്റെയും ഭാര്യയെ പുറകിൽ ഇരുത്തി ചുറ്റാൻ ഇറങ്ങുന്നവർ സൂക്ഷിക്കുക ! നിങ്ങൾക്ക് പുറകിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സിസിടിവി ക്യാമറകളുണ്ട് .
അവിഹിതബന്ധങ്ങൾ തുടരുന്നവർക്ക് അബദ്ധത്തിലെങ്കിലും ഈ സിസിടിവി ക്യാമറകൾ ചിലപ്പോൾ പണി തന്നേയ്ക്കാം.. കഴിഞ്ഞദിവസം കോട്ടയം ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ..
ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്തതിനെ തുടർന്ന് പെറ്റി അടയ്ക്കാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു ഒരു യുവാവ്. എന്നാൽ താൻ ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്തിട്ടില്ലെന്നും പിന്നെയെങ്ങനെയാണ് പെറ്റി വന്നെതെന്നും ഇയാൾ പോലീസുകാരോട് ആരാഞ്ഞു..
ഇതോടെ സിസിടിവി ദൃശ്യങ്ങൾ കാണിക്കാമെന്നായി പൊലീസ് ദൃശ്യങ്ങളിൽ ഒരു സ്ത്രീയും പുരുഷനും ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നത് കണ്ടു. സ്ത്രീ തന്റെ ഭാര്യയാണെന്ന് തിരിച്ചറിഞ്ഞ ഇയാൾ പോലീസുകാരോട് അത് വെളിപ്പെടുത്തുകയും ചെയ്തു..
ഭാര്യയുടെ സ്കൂട്ടർ യത്ര കണ്ട ഭർത്താവ് പെറ്റി അടയ്ക്കാൻ തയ്യാറാവാതെ വീട്ടിലേക്കു പോയി..
മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന കർശനമാക്കിയതോടെ ഇനി തട്ടിപ്പും വെട്ടിപ്പും ഒന്നും നടക്കില്ല. അതിനാൽ ഭർത്താവിനെയും വീട്ടുകാരെയും പറ്റിച്ച് കറങ്ങി നടക്കുന്ന കാമുകി കാമുകന്മാർ സൂക്ഷിച്ചോ..!
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് ! The post വല്ലവന്റെയും ഭാര്യയെ പുറകിൽ ഇരുത്തി ചുറ്റാൻ ഇറങ്ങുന്ന കാമുകൻമാർ സൂക്ഷിച്ചോ..!
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്..! ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റി അടയ്ക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കണ്ടത് സ്വന്തം ഭാര്യ ആരുടേയോ പുറകിൽ കെട്ടിപ്പിടിച്ചിരുന്ന് ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രം !
ദൃശ്യം കണ്ടതോടെ നിയന്ത്രണം വിട്ട ഭർത്തവ് പെറ്റി അടയ്ക്കാതെ മടങ്ങി !
കോട്ടയം ജില്ലയിലെ മലയോര പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ ! appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]