
സ്വന്തം ലേഖകൻ
ക്യാൻസർ എന്നത് എപ്പോഴും നമ്മൾ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ഇതിനെക്കുറിച്ച് അറിയാതെ പോവുന്നതാണ് അപകടം വർധിപ്പിക്കുന്നത്. കൃത്യസമയത്ത് രോഗനിർണയം നടത്താതിരിക്കുമ്പോൾ അത് നിങ്ങളെ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വൻകുടലിൽ ഉണ്ടാവുന്ന ഒരു തരം കാൻസറാണ് കോളൻ ക്യാൻസർ . ദഹനനാളത്തിന്റെ അവസാന ഭാഗമാണ് വൻകുടൽ. ഇവിടെയാണ് ക്യാൻസർ ഉണ്ടാവുന്നത്. ഇത് സാധാരണയായി പ്രായമനുസരിച്ചാണ് ഉണ്ടാവുന്നത്. എന്നിരുന്നാലും ഇത് ഏത് പ്രായത്തിലും സംഭവിക്കാം. ഇത് സാധാരണയായി വൻകുടലിന്റെ ഉള്ളിൽ രൂപം കൊള്ളുന്ന പോളിപ്സ് എന്നാണ് തുടങ്ങുന്നത്. എന്നാൽ കാലക്രമേണ, ഈ പോളിപ്പുകളിൽ ചിലത് വൻകുടൽ കാൻസറായി മാറുന്നതിനുള്ള സാധ്യതയുണ്ട്.
പോളിപ്സ് ചെറുതാകാമെങ്കിലും ഇത് വഴി പലപ്പോഴും നിങ്ങളിൽ കാൻസർ സാധ്യത വർധിക്കുന്നുണ്ട്. ഇതിന് പ്രതിരോധം തീർക്കുന്നതിന് വേണ്ടി പോളിപ്സ് കാൻസറായി മാറുന്നതിന് മുമ്പ് അവയെ കണ്ടെത്തി നീക്കം ചെയ്യുകയാണ്. അതിന് വേണ്ടി സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതിന് ഡോക്ടർ നിർദേശിക്കാം.
രോഗലക്ഷണങ്ങൾ
നിങ്ങളിൽ കാൻസർ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളിൽ ആദ്യം വരുന്നത് പലപ്പോഴും വയറിളക്കം അല്ലെങ്കിൽ മലബന്ധം അല്ലെങ്കിൽ നിങ്ങളുടെ മലത്തിന്റെ സ്ഥിരതയിലെ മാറ്റം എന്നിങ്ങനെയുള്ള മാറ്റങ്ങളാണ്. ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. മലാശയ രക്തസ്രാവം അല്ലെങ്കിൽ നിങ്ങളുടെ മലത്തിൽ രക്തം, മലബന്ധം, ഗ്യാസ് അല്ലെങ്കിൽ സ്ഥിരമായ വയറുവേദന, നിങ്ങളുടെ കുടൽ നിറഞ്ഞിരിക്കുന്നു എന്ന തോന്നൽ, ബലഹീനത അല്ലെങ്കിൽ ക്ഷീണം,ശരീരഭാരം കുറവ് എന്നിവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ വരുന്നതാണ്.
കാരണങ്ങൾ
വൻകുടലിലെ കാൻസറിന് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. എന്നാൽ ഇതിന്റെ കൃത്യമായ കാരണം മനസ്സിലാക്കുന്നതിന് പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് സത്യം. വൻകുടലിലെ ആരോഗ്യമുള്ള കോശങ്ങൾ അവയുടെ ഡിഎൻഎയിൽ ജനിതക മാറ്റങ്ങൾ സംഭവിക്കുമ്പോഴാണ് പലപ്പോഴും കുടലിലെ കാൻസർ വർധിക്കുന്നത്. ശാരീരിക പ്രവർത്തനത്തെ സാധാരണയായി സഹായിക്കുന്നത് എപ്പോഴും ആരോഗ്യകരമായ കോശങ്ങൾ വളരുകയും വിഭജിക്കുകയും ചെയ്യുന്നതിലൂടെയാണ്. എന്നാൽ ഡി എൻ ഇ തകരാറിലായി അത് അർബുദമാവുമ്പോൾ പലപ്പോഴും കോശങ്ങൾ വിഭജിക്കുന്നത് തുടരുകയും ഇത് അടിഞ്ഞ് കൂടി അപകടകരമായ അവസ്ഥയിൽ കാൻസർ വളരുകയും ചെയ്യുന്നുണ്ട്.
പ്രതിരോധിക്കേണ്ടത് എങ്ങനെ?
വൻകുടലിലെ കാൻസർ സാധ്യതയുള്ള ആളുകൾക്ക് ഏകദേശം 50 വയസ്സിന് ശേഷം വൻകുടൽ കാൻസർ സ്ക്രീനിംഗ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കാൻസറിന്റെ കുടുംബ ചരിത്രമുള്ളവരും അൽപം ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കാൻ ജീവിതശൈലി മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വൻകുടലിലെ കാൻസർ സാധ്യത കുറക്കുന്നതിനുള്ള നടപടികൾ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണരീതിയിലും ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തേണ്ടതാണ്.
The post നിസ്സാരക്കാരനല്ല കുടലിലെ ക്യാൻസർ..! വളരുന്നത് അറിയില്ല; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]