
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് സഹകരണത്തിനെതിരെ ആഞ്ഞടിച്ച് കേരള ഘടകം. സെമിനാറിന് വിളിച്ചാൽപോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരിക്കണമെന്ന് പൊതുചർച്ചയിൽ പി രാജീവ് ചോദിച്ചു. കോൺഗ്രസിന്റെ പിന്നാലെ നടന്ന് സമയം പാഴാക്കരുതെന്നാണ് കേരളഘടകത്തിന് നിലപാട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്ന നയത്തിൽ മാറ്റമില്ലെന്ന് ബംഗാൾ ഘടകവും വ്യക്തമാക്കി.
വിശാല മതേതര ജനാധിപത്യ മുന്നണിയെന്ന കാഴ്ചപ്പാടാണ് ഇന്നലെ പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മുന്നോട്ടുവച്ചത്. എന്നാൽ ഇതിന് കേരള ഘടകത്തിന്റെ നിലപാട് തടസമാകും. കോൺഗ്രസിൽനിന്ന് ആദ്യം ചർച്ചയിൽ സംസാരിച്ചത് മന്ത്രി പി രാജീവായിരുന്നു. കോൺഗ്രസ് സഹകരണം ചർച്ച ചെയ്ത് സമയം പാഴാക്കണമോയെന്ന് അദ്ദേഹം ചോദിച്ചു.
പാർട്ടി കോൺഗ്രസിന്റെ സെമിനാറിലേക്ക് ശശി തരൂരിനും കെ വി തോമസിനുമുള്ള ക്ഷണത്തിൽ കോൺഗ്രസ് എടുത്ത നിലപാട് അദ്ദേഹം ചൂണ്ടിക്കാട്ടി. പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് ഇരുവരോടും നിർദേശിച്ചത്. അങ്ങനെയുള്ള പാർട്ടി സഖ്യത്തിൽ എന്തിന് പ്രതീക്ഷിക്കണം. പ്രാദേശിക പാർട്ടികളാണ് ഇപ്പോൾ ബിജെപി ചെറുക്കുന്നത്. സ്വന്തം ശക്തി വർധിപ്പിക്കാനും ഈ കക്ഷികളെ യോജിപ്പിക്കാനും പാർട്ടിക്ക് സാധിക്കണമെന്നും പി രാജീവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]