
കൊച്ചി> വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്താല്‍ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. വിലക്ക് ലംഘിച്ചാൽ കെ വി തോമസിനെതിരെ നടപടി വേണമെന്ന് എഐസിസിയോടെ ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.
സിപിഐ എം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ കെ വി തോമസ് ഒരിക്കലും പോകാൻ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും കെ സുധാകരൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]