
കണ്ണൂർ> ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോൺഗ്രസ് ചെയ്യില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലും കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. സിപിഐ എമ്മുമായി സഹകരിക്കേണ്ട എന്നത് കോൺഗ്രസിന്റെ നിലപാടാണ്. കാരണം ഇതിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോൺഗ്രസ് ചെയ്യാൻ തയ്യാറല്ല. ബിജെപിയുമായി ചേർന്ന് സമരം ചെയ്യുക എന്നതിനാണ് അവർ പ്രധാന്യം നൽകുന്നതെന്നും കോടിയേരി പറഞ്ഞു.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും കോടിയേരി കൂട്ടിചേർത്തു. കോൺഗ്രസ് ഇത്തരം വിലക്ക് ഏർപ്പെടുത്തിയാൽ അവരുടെ കൂടെ നിൽക്കുന്ന ആളുകൾ തന്നെ നഷ്ടപ്പെടും. കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറാണെങ്കിൽ കെ വി തോമസിനെ സ്വീകരിക്കുന്നതിലോ സ്വാഗതം ചെയ്യുന്നതിലോ പ്രയാസമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]