
തിരുവനന്തപുരം: പിഎസ് സി തട്ടിപ്പ് കേസിലെ പ്രതിയായ പോലീസ് ഓഫീസര്‍ ഗോകുലിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി ചോദിച്ച് ക്രൈം ബ്രാഞ്ച്. വലിയ വിവാദമായ കേസായിരുന്നു.കേസിലെ പ്രതികളായ എസ്എഫഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ മൊബൈല്‍ വളി അയച്ചത് ഗോകുലായിരുന്നു.
എന്നാല്‍ കേസില്‍ രണ്ടര വര്‍ഷത്തിന് ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റ പത്രം സമര്‍പ്പിക്കുന്നത്. പിഎസ്സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യ ചെയ്യപ്പെട്ട
സംഭവമാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഹൈടെക് തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളിലെ മുന്‍ എസ്എഫ്ഐ നേതാക്കളാണ് സ്മാര്‍ട്ട് വാച്ചും മൊബൈല്‍ ഫോണും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്.
ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവരാണ് തട്ടിപ്പിലൂടെ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. ചോദ്യ പേപ്പര്‍ ഫോട്ടെയടുത്ത് സുഹൃത്തായ പൊലീസുകാരന് ഗോകുലിന് അയച്ച് കൊടുത്തു.
ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ചേര്‍ന്ന് ഉത്തരങ്ങള്‍ പ്രതികള്‍ ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ അന്ന് ജോലിക്ക് ഹാജരാകാതിരുന്ന ഗോകുല്‍ ഹാജരായി എന്ന് കാണിച്ചു കൊണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ ചേര്‍ന്ന് ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തി.
വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുലുള്‍പ്പടെ നാലു പൊലീസുകാര്‍ക്കെതിരെ മറ്റൊരു കേസെമെടുത്തു. നേരത്തെ റിമാന്‍ഡ് ചെയ്യപ്പെട്ട
ഗോകുല്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]