
കൊച്ചി: മലയാളത്തിലെ പ്രശസ്തനായ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എന്നാല്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് 30 നാണ് നെഞ്ചു വേദനയെത്തുടര്‍ന്ന് ശ്രീനിവാസനെ ആസുപത്രിയിലെത്തിച്ചത്.
തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു.
വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസന് മുന്‍പ് പല തവണ ചികിത്സ തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]