
ഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണ വിലക്ക് സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. മാര്‍ച്ച് 26 നകം സത്യവാങ് മൂലം നല്‍കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന് കോടതി നല്കിയ നിര്‍ദേശം. എന്നാല്‍ ഇത് സംബന്ധിച്ചു നാലാഴ്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കോടതിയ്ക്ക് കത്ത് നല്കി. മീഡിയ വണ്‍ ചാനല്‍ മാനേജ്മെന്റ്, എഡിറ്റര്‍ പ്രമോദ് രാമന്, കേരള പത്രപ്രവര്‍ത്തക യൂണിയന് എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ചാനലിന്റെ പ്രവര്‍ത്തനം വിലക്കിയ നടപടി മാര്‍ച്ച് പതിനഞ്ചിന് സ്റ്റേ ചെയ്തിരുന്നു. മുദ്രവച്ച കവറുകളില്‍ രേഖകളും റിപ്പോര്‍ട്ടുകളും അടക്കം സമര്‍പ്പിക്കുന്നതിന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹര്‍ജിയില്‍ മറുപടി നല്കാന് കൂടുതല്‍ സമയം കേന്ദ്രസര്‍ക്കാര്‍ തേടിയിരുന്നു. കേസില്‍ ഇന്ന് അന്തിമ വാദം കേള്‍ക്കാനാരിക്കെയാണ് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
എന്നാല്‍ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ പരാതിയിലാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചത്. ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ക്ക് കൈമാറാന്‍ പത്രപ്രവര്‍ത്തക യൂണിയന് കോടതി അനുമതി നല്‍കിയിരുന്നു. മീഡിയ വണ്‍ നല്കിയ ഹര്‍ജികള്‍ക്കൊപ്പമാണ് പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]