
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ജീവനക്കാരും തമ്മിലുള്ള ഏറ്റമുട്ടൽ പുതിയ തലത്തിൽ. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം നടത്തിയെന്നും കെഎസ്ഇബി ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തെറ്റായ ആക്ഷേപം സുരേഷ് കുമാർ ഉന്നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇന്നലെ രാവിലെ പത്തു മുതൽ ഒരു മണിവരെയായിരുന്നു കെഎസ്ഇബി ആസ്ഥാനത്ത് കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അർധദിന സത്യഗ്രഹം സംഘടിപ്പിച്ചത്. സംഘടനയുടെ സംസ്ഥാന ഭാരവാഹി കൂടിയായ വനിത എക്സിക്യൂട്ടീവ് എൻജിനിയറുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചായിരുന്നു സത്യഗ്രഹ സമരം.
ചെയർമാൻ ഏകാധിപത്യപരമായും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലും പെരുമാറുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. അതേസമയം ചെയർമാന്റെ വിലക്ക് ലംഘിച്ചായിരുന്നു സത്യഗ്രഹ സമരം. ഡയസ്നോണും ബാധകമാക്കിയിരുന്നു. ഇതിന്റെ പേരിലാണ് എം ജി സുരേഷ് കുമാറിനെതിരെ ചെയർമാൻ നടപടി എടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]