
കൊച്ചി: കേരളത്തിലെ പ്രശസ്തയായ അവതാരികമാരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. കേരളത്തിലെ ചാനലുകളിലെ അവതരണ ശൈലിക്ക് പുതിയൊരു മാറ്റം കൊണ്ടുവന്നയാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴും രഞ്ജിനി ഹരിദാസ് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. കഴിഞ്ഞ ദിവസവും രഞ്ജിനി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ഇപ്പോള്‍ ലഭിക്കുന്നത്.
‘എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍, നമ്മള്’, എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കലിനെതിരെ വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൊച്ചിയില്‍ നടന്ന ആര്‍ഐഎഫ്എഫ്കെ വേദിയില്‍ റിമ, മിനി സ്കര്‍ട്ട് അണിഞ്ഞെത്തിയതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രഞ്ജിനിയും പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
രഞ്ജിനിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]