
കെ റെയില്‍ വിഷയം കേരളത്തില്‍ കത്തിപ്പടരുകയാണ്. അതൊടൊപ്പം തന്നെ ഇന്ത്യയുടെ അയല്‍ സംസ്ഥാനമായ ശ്രീലങ്കയിലും കടുത്ത സാമ്പത്തിക മാന്ദ്യവും കത്തിപ്പടരുകയാണ്. ഇതോടെ കേരളത്തിലെ കെ റെയില്‍ വിരോധികള്‍ പുതിയ ഒരു വാദം കൂടി മുന്നോട്ട് വച്ചു. കേരളമിത ശ്രീലങ്കയാകാന്‍ പോകുന്നു എന്ന മില്യണ്‍ ഡോളര്‍ മണ്ടത്തരം. എന്നാല്‍ ഇത്തരം അല്പ ബുദ്ധികളായ സാമ്പത്തിക ശാസ്ത്രഞ്ജര്‍ ഒറ്റക്കാര്യം ഓര്‍മിക്കുക. കേരളമല്ല കേരള സര്‍ക്കാര്‍. ഇന്ത്യയല്ല ഇന്ത്യന്‍ സര്‍ക്കാര്‍. കേരളം വേറെ കേരള സര്‍ക്കാര്‍ വേറെ, ഇന്ത്യ വേറെ ഇന്ത്യന്‍ സര്‍ക്കാര്‍ വേറെ. ഇന്ത്യയും ശ്രീലങ്കയും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളാണ്, കേരളം അല്ല. അതുകൊണ്ട് തന്നെ കേരളവും ശ്രീലങ്കയുമായും താരതമ്യമില്ല, ഇന്ത്യയും ശ്രീലങ്കയുമായും താരതമ്യമാകാം.
എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കാരണം ശ്രീലങ്കയില്‍ ഉണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഒരിക്കലും പണം ചിലവാക്കിയത് മൂലമുള്ള സാമ്പത്തിക മാന്ദ്യമല്ല. മറിച്ച് ഇറക്കുമതി വര്‍ധിക്കുകയും കയറ്റുമതിയും ഉത്പാദനവും കുറയുകയും ചെയ്തോടെ റിസര്‍വ് ബാങ്കിന്റെ കൈവശമുണ്ടായിരുന്ന ഡോളറുകള്‍ തീരുകയും ഇറുക്കുമതി ചെയ്യാന്‍ പണം ഇല്ലാതെ വരുകയും ചെയ്തതാണ് പ്രശ്നം. ഇതാണ് യാഥാര്‍ഥ്യം. അത് കൊണ്ട് തന്നെ കേരളം ശ്രീലങ്കയാകണമെങ്കില് ആദ്യം ഇന്ത്യന്‍ റിസര്‍വ് ബാങ്കിലെ ഡോളറുകള്‍ ആദ്യം തീരണം. പിന്നെ ഇന്ത്യ ആദ്യം ശ്രീലങ്കയാകണം ശേഷമായിരിക്കും കേരളത്തെയും ബാധിക്കുക. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ കേരള സര്‍ക്കാരായാലും കേന്ദ്ര സര്‍ക്കാരായാലും സര്‍ക്കാര്‍ മുന്നോട്ട് പോകണമെങ്കില്‍ അതിന് ചിലവുകളുണ്ട്. ചിലവാക്കാന്‍ വരവ് വേണം. ടാക്സ് പിരിവാണ് എല്ലാ സര്‍ക്കാരുകളുടെയും പ്രധാന വരുമാനം. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പ്രധാന ചിലവുകള്‍. ചിലവിനേക്കാള്‍ കുറവാണ് വരുമാനമെങ്കില്‍ ധനകമ്മി എന്ന് പറയും. ധനക്കമ്മി വന്നാല്‍ കടമെടുക്കേണ്ടി വരും. കടത്തിന് പലിശ വരും. സ്വഭാവമാകമായും അടുത്ത കൊല്ലം വീണ്ടും ചിലവ് കൂടും.
സമ്പത്ത്
രാജ്യത്തിന്റെ സമ്പത്ത് എന്നാല്‍ നമ്മളുടെ ഓരോരുത്തരുടെയും കയ്യിലുള്ള പൊന്നും പണവും മുതല്‍ റോഡും തോടുമൊക്കെ പെടും. ഇതും പോരാഞ്ഞ് കുറെ സാധനങ്ങള്‍ നമ്മള് പുറത്തേക്ക് കയറ്റുമതി ചെയ്യും. ഇങ്ങനെ കയറ്റു മതി ചെയ്യുമ്പോള്‍ കിട്ടുന്ന ഡോളറായിട്ടാണ് പണം ലഭിക്കുന്നത്. പോരാത്തതിന് കുറെ ഉത്പന്നങ്ങള്‍ നമ്മള് ഇറക്കുമതിയും ചെയ്യും ആ പണം നമ്മള് കൊടുക്കുന്നത് ഡോളറായി തന്നെയാണ്. അതായത് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് കാര്ഷികോല്പന്നങ്ങള്, ടെക്സ്റ്റൈല്‍സ്, മരുന്നുകള്‍, സോഫ്റ്റ്വെയര് എന്നിവയാണ്. എന്നാല്‍ നമ്മള് പെട്രോള്‍, ഹാര്ഡ്വെയര്, മൊബൈല്‍ മുതല്‍ കളിപ്പാട്ടങ്ങള്‍ എന്നീ സാധനങ്ങള്‍ ഇറക്കുമതി ചെയ്യും. ഇതിനിടയില്‍ കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്യുമ്പോള്‍ മിച്ചം വരുന്ന ഡോളര്‍ ആ രാജ്യത്തിന്റെ റിസര്‍വ് ബാങ്ക് കരുതല്‍ ധനമായി സൂക്ഷിച്ചു വയ്ക്കും. ഡോളറാണ് പൊതു കറന്‍സി അത് കൊണ്ട് തന്നെ. നമ്മള് കയറ്റുമതി ചെയ്യുമ്പോള്‍ അവര്‍ തരുന്നത് ഡോളറാണ് ആങ്ങനെ നമ്മുടെ രാജ്യത്ത് എത്തുന്ന ഡോളര്‍ റിസര്‍ബാങ്ക് വാങ്ങി വയ്ക്കുകയും അതിന്റെ മൂല്യമനുസരിച്ചുള്ള രൂപ നമ്മുക്ക് തരുകയും ചെയ്യും. ഇനി അഥവാ ഇറക്കുമതി ചെയ്താലും നമ്മള് നല്‍കേണ്ടത് ഡോളറാണ്. എന്നാല്‍ നമ്മള് നല്കുന്ന രൂപ റിസര്‍വ് ബാങ്ക് പിടിച്ചു വച്ച ശേഷം അതിന്റെ മൂലമുള്ള ഡോളര്‍ റിസര്‍വ് ബാങ്ക് നല്‍കും. എന്നാല്‍ ഈ പ്രോസസ് അത്ര എളുപ്പമല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു. മനസിലാകാന്‍ വേണ്ടിയാണ് ഇങ്ങനെ വിശദീകരിച്ചത്. കുറച്ച് കൂടി തെളിച്ചത്തില്‍ പറഞ്ഞാല്‍ നമ്മള് സൗദിയില്‍ നിന്നും എണ്ണ വാങ്ങുന്നു അപ്പോള്‍ ഡോളര്‍ നല്കുന്നു. അങ്ങനെ ലഭിക്കുന്ന ഡോളര്‍ കൊണ്ട് അവര്‍ അമേരിക്കയില്‍ നിന്നും ഒരു കപ്പല്‍ വാങ്ങും ഇപ്പോള്‍ മനസിലായെന്ന് കരുതുന്നു. എന്നാല്‍ മുഴുവനും ഡോളര്‍ മാത്രമല്ല നല്‍കുന്നത്. കുറച്ച് രൂപയും എണ്ണയുടെ വിലയായി നല്‍കും. പിന്നിട് ഇന്ത്യയില്‍ നിന്നും സൗദി എന്തെങ്കിലും വാങ്ങിയാല്‍ പണം രൂപയായി തന്നെ തിരിച്ചു നല്കാന് സാധിക്കും. നിലവില്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ കയ്യില്‍ 617 ബില്യണ്‍ ഡോളറുണ്ട് അതാണ് ഇന്ത്യയുടെ സമ്പത്ത്.
കടം വാങ്ങല്‍
എന്നാല്‍ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്താല്‍ റിസര്‍വ് ബാങ്കിന്റെ കയ്യില്‍ ഡോളര്‍ കുറഞ്ഞുകുറഞ്ഞ് വരും. അവസാനം പൂജ്യമാകും. പിന്നെ ഒന്നും ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. അതായത് നമ്മുടെ രാജ്യത്ത് ഉത്പാദിപ്പാക്കത്ത യാതൊരു വിധ ഉത്പന്നങ്ങളും നമ്മുക്ക് ഇറക്കുമതി ചെയ്യാനാകില്ല. ഉദാഹരണത്തിന് നമ്മുടെ കൈയിലെ ഡോളര്‍ തീര്‍ന്നാല്‍ നമ്മുക്ക് പെട്രോള്‍, മൊബൈല്‍, ഹാര്‍ഡ് വെയര്‍ ഒന്നും ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. ഇതാണ് ഇപ്പോള്‍ ശ്രീലങ്കയില്‍ സംഭവിച്ചത്. എന്നാല്‍ ഇങ്ങനെ ഡോളര്‍ തീര്‍ന്നാല്‍ ഡോളര്‍ കടമായി വാങ്ങാന്‍ സാധിക്കും.
സോവറിന്‍ ഗ്യാരണ്ടി
ഐ.എം.എഫ്, എ.ഡി.ബി, അമേരിക്ക, ചൈന ഒക്കെയാണ് ഡോളര്‍ വായ്പ തരിക. അതിന് രാജ്യം ജാമ്യം നില്‍ക്കണം. സോവറിന്‍ ഗ്യാരണ്ടി എന്ന് പറയും. അങ്ങനെ കടം കിട്ടിയ ഡോളര്‍ കൊണ്ട് പെട്രോളും മറ്റ് സാധനങ്ങളും വാങ്ങാം. അടുത്ത കൊല്ലം മുതല്‍ അതിന്റെ പലിശയും അടക്കണം. ഈ പലിശ അടക്കാന്‍ കാശില്ലെന്ന് കരുതുക, രാജ്യം പാപ്പരായത് പോലെയായി. പിന്നെ കടം തരാന്‍ ആരുമുണ്ടാകില്ല. അതാണ് ഇപ്പോഴത്തെ ശ്രീലങ്കയുടെ അവസ്ഥ. പെട്രോളുമില്ല മറ്റ് ഇറക്കുമതികളുമില്ല. കേരളം കെ റെയിലിന് ജപ്പാനില്‍ നിന്ന് വായ്പയെടുക്കുന്നുവെന്നിരിക്കട്ടെ. അതിന് ഗ്യാരണ്ടി നില്‍ക്കേണ്ടത് കേരളമല്ല, ഇന്ത്യയാണ്. കാരണം കേരളത്തിന് സ്വന്തമായി റിസര്‍വ് ബാങ്ക് ഇല്ല, കേരളത്തിന്റെ കയ്യില്‍ ഡോളറുമില്ല. അതായത്, കേരളം പലിശയടവ് മുടക്കിയാലും ജപ്പാന് ഇന്ത്യയുടെ കുത്തിന് പിടിക്കും. അത് കൊണ്ട് തന്നെ സംസ്ഥാനങ്ങള്‍ വായ്പ എടുക്കുമ്പോള്‍ അത് തിരിച്ചടയ്ക്കാനുള്ള ശേഷി രാജ്യത്തിനുണ്ടോ എന്ന് നോക്കിയിട്ടായിരിക്കും വായ്പ എടുക്കാന്‍ സമ്മതിക്കുക. അത് കൊണ്ടാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വായ്പ പരിധി വയ്ക്കുന്നത്.
കേരളത്തിന്റെ കടമെടുപ്പ്
കേരളം എന്ന സംസ്ഥാന ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാഗമായതിനാല്‍ ഇത്തരം വിദേശ വായ്പകളിലെ ഉത്തരവാദിത്വം തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരിനുമുണ്ട്. എന്നാല്‍ കേരളത്തിന്റെ വരുമാനം എന്ന് പറയുന്നത് ജി.എസ്.ടി, കള്ള്, രജിസ്ട്രേഷന് തുടങ്ങിയവയിലൂടെയാണ്. ശമ്പളം, പലിശയടവ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയാണ് ചിലവുകള്‍. കേരള സര്‍ക്കാരിന്റെ ചിലവ് വരവിനേക്കാള്‍ കൂടിയാല്‍ കടമെടുക്കും. പ്രധാനമായും റിസര്‍വ് ബാങ്കില്‍ നിന്നും ബോണ്ടില്‍ നിന്നുമൊക്കെയാണ് കടമെടുക്കുന്നത്. എന്നാല്‍ ഇങ്ങനെയെടുക്കുന്ന കടം തിരിച്ചടയ്ച്ചില്ലങ്കില് പിന്നെ കടം കിട്ടില്ല. എന്നാല്‍ ശ്രീലങ്കയ്ക്ക് ഇപ്പോള്‍ പറ്റിയത് പോലെ പെട്രോളും മറ്റ് വസ്തുക്കളും കിട്ടാതെയാകില്ല. ഇന്ത്യയുടെ റിസര്‍വ് ബാങ്കിന്റെ കയ്യില്‍ ഡോളറുള്ളിടത്തോളം അതൊക്കെ കിട്ടും. അതുകൊണ്ട് കേരളം ഒരിക്കലും ശ്രീലങ്കയാകില്ല. അത് കൊണ്ടാണ് ആദ്യം പറഞ്ഞത് ഇന്ത്യ പാപ്പരായാലെ കേരളം പാപ്പരാവൂ. കേരളത്തിന്റെ ഖജനാവില്‍ പണം ഇല്ലാതെയായാല്‍ സംഭവിക്കുന്നത് ശമ്പളവും പെന്‍ഷനും മുടങ്ങും. കാരണം അതാണ് സര്‍ക്കാരിന്റെ പ്രധാന ചിലവ്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടം വാങ്ങുന്ന സംസ്ഥാനമൊന്നുമല്ല കേരളം. ആന്ധ്രാ, തെലങ്കാന, ഗുജറാത്ത് പഞ്ചാബ് ഈ സംസ്ഥാനങ്ങളില്‍ വലിയ ചിലവാണ് ഉണ്ടാകുന്നത്. ഇതെല്ലാം വഹിക്കേണ്ടി വരുന്നത് റിസര്‍വ് ബാങ്കാണ്.
റിസര്‍വ് ബാങ്ക്
റിസര്‍വ് ബാങ്കിന്റെ കയ്യിലിപ്പോള്‍ 617 ബില്യണ്‍ ഡോളറുണ്ടന്ന പറഞ്ഞല്ലോ. അത് കുറഞ്ഞുകുറഞ്ഞ് പൂജ്യം ആവരുത്, അതാണ് നമ്മുടെ ലക്ഷ്യം വയ്ക്കേണ്ടത്. കയറ്റുമതി, ടൂറിസം, ഗള്ഫുകാര് എന്നിവയിലൂടെയാണ് നമ്മുക്് ഡോളര്‍ ലഭിക്കുന്നത്. ഇറക്കുമതി, വിദേശ വിദ്യാഭ്യാസം തുടങ്ങിയവയിലൂടെ ഡോളര്‍ നഷ്ടമാവുകയും ചെയ്യും. ഇപ്പോള്‍ അടുത്തിടയ്ക്കായി ഇന്ത്യയില്‍ ഇറക്കുമതി നന്നായി കൂടുന്നുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക സാധനങ്ങളും ഇപ്പോള്‍ ചൈനയില്‍ നിന്നാണ് വരുന്നത്. മൊബൈല്‍ ഫോണ്‍, പ്ലാസ്റ്റിക്ക് ബക്കറ്റ്, ഷര്‍ട്ട്, പടക്കങ്ങള്‍ മുതല്‍ ഗണപതി വിഗ്രഹവും പട്ടേല്‍ പ്രതിമയും ദേശീയ പതാക വരെ ഇറക്കുമതി ചെയ്യുകയാണ്. ഇവിടെ ഇന്ത്യ ഭയക്കേണ്ട ഒരു കാര്യമുണ്ട് ഇന്ത്യക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന ടെക്സ്റ്റൈല്‍സ് ബംഗ്ലാദേശ് കൊണ്ടുപോയി. ടൂറിസവും താഴേക്കാണ്. എന്നാല്‍ ആകെ ഉള്ളത് ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി കൂടിയിട്ടുണ്ട്.
ധനക്കമ്മി
സര്‍ക്കാരിന്റെ വരവും ചിലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. അങ്ങനെ വരുന്ന കമ്മി കേന്ദ്രസര്‍ക്കാര്‍ നികത്തുന്നത് കടം വാങ്ങിയിട്ടാണ്. കഴിഞ്ഞ കൊല്ലം ഇന്ത്യയുടെ ധനക്കമ്മി ഒന്‍പത് ശതമാനത്തിന് മുകളിലായിരുന്നു. ഇത് നികത്തുന്നത് ബോണ്ട് ഇറക്കിയും കടം വാങ്ങിയുമാണ്. പ്രധാനമായും റിസര്‍വ് ബാങ്ക് ആണ് കടം കൊടുക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കൊടുക്കാനുള്ളത് ഒന്നര ട്രില്യന്‍ രൂപക്ക് മുകളിലാണ്. എന്ന് പറഞ്ഞാല്‍ അത്രയുമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയ കടം. ഈ കടം വീട്ടണമെങ്കില്‍ സര്‍ക്കാര്‍ ടാക്സ് കൂട്ടണം. പെട്രോള്‍ വില, ജി.എസ്.ടി ഒക്കെ കൂട്ടണം. അത് നടന്നിട്ടില്ലെങ്കില്‍ റിസര്‍വ് ബാങ്കിന് പണം തിരിച്ചു കിട്ടില്ല. റിസര്‍വ് ബാങ്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കൊടുത്ത കടമൊന്നും തിരിച്ചു കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് കയ്യിലുള്ള ഡോളര്‍ ചിലവാക്കേണ്ടി വരും. നമ്മള് ശ്രീലങ്കയാകും.
രാഷ്ട്രീയം
രാഷ്ട്രീയക്കാര്‍ ഇപ്പോഴും പണം വാരിക്കോരി ചിലവാക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. എത്രയൊക്കെ സൗജന്യമായി കൊടുക്കുന്നോ അത്രയും കൂടുതലായിരിക്കും ഭരണത്തില്‍ തിരിച്ചുവരാനുള്ള സാധ്യത. സൗജന്യ ഗ്യാസ്, അക്കൗണ്ടിലേക്ക് പണം, സൗജന്യ റേഷന്‍, കിറ്റ്, ടെലിവിഷന്‍, ഇസ്തിരിപ്പെട്ടി, സൗജന്യ വൈദ്യുതി, ലാപ്ടോപ്പ് തുടങ്ങിയവയൊക്കെ കേന്ദ്രവും സംസ്ഥാനങ്ങളും സൗജന്യമായി വാരിക്കോരി കൊടുക്കുന്നതാണ്. ഇതിനൊക്കെയുള്ള വരുമാനമാണെങ്കില്‍ കേന്ദ്രത്തിനുമില്ല സംസ്ഥാനങ്ങള്‍ക്കുമില്ല. മൊത്തം കടം വാങ്ങുന്നതാണ്, കൊടുക്കുന്നതോ റിസര്‍വ് ബാങ്ക്, ഒന്നുകില്‍ പണമായി അല്ലെങ്കില്‍ ഗ്യാരണ്ടിയായി. ഇതും വലിയ നഷ്ടമാണ്.
രാഷ്ട്രീയ ഇടപെടല്‍
2014ന് മുമ്പ് വിദഗ്ധരെ മാത്രമായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആക്കിയിരുന്നത്. എന്നാലിപ്പോള്‍ ആര്.ബി.ഐ ഗവര്‍ണര്‍ രാഷ്ട്രീയ നോമിനിയാണ്. മാത്രമല്ല പ്ലാനിംഗ് കമ്മീഷനും ഇപ്പോഴില്ല ചിലവ് നിയന്ത്രിക്കാനും വരവ് കണക്കാനും രാഷ്ടീയക്കാരല്ലാതെ ആരുമിപ്പോഴില്ല. സര്‍ക്കാരുകള്‍ കടമെടുത്ത് കൊണ്ടേയിരിക്കുന്നു. അത് കൊണ്ട് തന്നെ ശ്രീലങ്ക ഇന്ത്യയ്ക്ക് നല്ക്കുന്ന ഒരു പാഠമുണ്ട്. ശക്തമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് വേണം, പ്ലാനിംഗ് കമ്മിഷന് വേണം. ഭരണാധികാരികള്‍ ദുര്‍ബലരായിരിക്കണം. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ശബ്ദം വേണം. ജുഡീഷ്യറിയും മാധ്യമങ്ങളും സ്വാതന്ത്രമായിരിക്കണം. സര്‍ക്കാര്‍ ചെറുതായിരിക്കണം. സര്‍ക്കാരിന്റെ ചിലവ് കുറവായിരിക്കണം. തീരുമാനങ്ങള്‍ ശാസ്ത്രീയമായിരിക്കണം. വിദഗ്ധരുടെ അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളണം. സമൂഹത്തില്‍ വിദ്വേഷവും പരസ്പരശത്രുതയും പാടില്ല. ആള്‍ക്കൂട്ടങ്ങളുടെ കയ്യടി നേടാന്‍ അശാസ്ത്രീയ തീരുമാനങ്ങള്‍ എടുക്കരുത്. ഇത്രയും കാര്യങ്ങള്‍ രാഷ്ട്രീയക്കാരുടെ പക്ഷത്തു നിന്നുമുണ്ടായാല്‍ ഇന്ത്യ എന്നത് ഒരിക്കലും ശ്രീലങ്കയാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]