
ന്യൂഡല്‍ഹി> മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡ് എക്സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം. ജീനോം സീക്വന്‍സ് വകഭേദത്തിലാണ് ഇത് കണ്ടെത്തിയത്. എക്സ് ഇ വകഭേദത്തിന്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.
ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍ ഇക്ബാല്‍ സിംഗ് ചഹാലാണ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചു എന്നറിയിച്ചത്. ഇന്ന് മുംബൈയില്‍ സ്ഥിരീകരിച്ച 230 സാമ്പിളുകളില്‍ 228 എണ്ണവും കൊവിഡ് ആയിരുന്നു. ബാക്കിയുള്ള രണ്ട് സാമ്പിളുകളില്‍ ഒരെണ്ണം കാപ്പ വകഭേദവും മറ്റൊന്ന് എക്സ്ഇ വകഭേവുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്
ഒമിക്രോണിനെക്കാള്‍ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്സ് ഇ വകഭേദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]