
ന്യൂഡൽഹി> ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയുടെയും സ്വിഗിയുടെയും സേവനങ്ങൾ രാജ്യവ്യാപകമായി മുടങ്ങി. ആമസോൺ വെബ് സർവീസുകളിലുണ്ടായ പ്രശ്നങ്ങളാണ് ആപ്പുകൾക്ക് തിരിച്ചടിയായത്.
മണിക്കൂറുകൾക്കകം തടസ്സങ്ങൾ നീക്കിയെങ്കിലും ആയിരക്കണക്കിനാളുകൾ പരാതിയുമായി രംഗത്തെത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും ഞങ്ങൾ ഉടൻ തന്നെ തിരിച്ചെത്തുമെന്നും സ്വിഗി കെയേഴ്സ് ട്വീറ്റ് ചെയ്തു. സാങ്കേതികപ്രശ്നമുണ്ടെന്നും പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും സൊമാറ്റോ കെയറും കുറിച്ചു.
Hi there, we are facing a temporary glitch. Please be assured our team is working on this and we will be up and running soon.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]