
മുസഫര്‍നഗര്‍: മക്കള്‍ ഉപേക്ഷിച്ചതില്‍ മനംനൊന്ത് 85കാരന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എഴുതി നല്കി. മുസഫര്‍നഗര്‍ സ്വദേശിയായ കര്ഷകന് നാഥു സിങ്ങാണ് സ്വത്തുകള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കൈമാറാന്‍ ഒരുങ്ങിയത്.
മകനും മരുകളും തന്നെ പരിചരിക്കുന്നില്ലെന്ന് നാഥു സിങ് പറയുന്നു. നാഥു സിംഗ് തന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് ദാനം ചെയ്യുകയും മകനെയും നാല് പെണ്മക്കളെയും തന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും പറഞ്ഞു.
നിലവില്‍ വൃദ്ധസദനത്തിലാണ് ഇദ്ദേഹം കഴിയുന്നത്. തന്റെ ഭൂമിയില്‍ മരണാനന്തരം സ്കൂളോ, ആശുപത്രിയോ പണിയണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മരണാനന്തരച്ചടങ്ങില്‍ മക്കള്‍ പങ്കെടുക്കരുതെന്ന് നാഥു സിങ് അറിയിച്ചതായി വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിങ് അറിയിച്ചു. മരണാനന്തരം സ്വത്ത് സര്‍ക്കാരിലേയ്ക്ക് പോകുമെന്ന് സബ് റജിസ്ട്രാര്‍ അറിയിച്ചു.മരണാനന്തരം സ്വത്ത് സര്‍ക്കാരിലേയ്ക്ക് പോകുമെന്ന് സബ് റജിസ്ട്രാര്‍ അറിയിച്ചു.
The post മക്കള്‍ നോക്കുന്നില്ല; ഒന്നരക്കോടിയുടെ സ്വത്ത് സര്‍ക്കാരിന് നല്കി 85കാരന് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]