
ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു -നടനും ഗായകനുമായ പിയൂഷ് മിശ്ര
വളരെ ആഴത്തിലുള്ള ആഘാതമാണ് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം തന്നിലുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു
നടൻ, ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് പീയൂഷ് മിശ്ര. തനിക്ക് കുട്ടിക്കാലത്ത് നേരിട്ട
ഒരു ദുരനുഭവത്തേപ്പറ്റിയുള്ള തുറന്നുപറച്ചിലാണ് അദ്ദേഹത്തെ ഇപ്പോൾ വാർത്തകളിൽ നിറയ്ക്കുന്നത്. ഏഴാം തരത്തിൽ പഠിക്കുമ്പോൾ ബന്ധുവായ സ്ത്രീ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മിശ്ര വെളിപ്പെടുത്തിയിരിക്കുന്നത്.
ആത്മകഥാംശമുള്ള നോവലായ ‘തുമാരി ഓകാത്ത് ക്യാ ഹേ പീയൂഷ് മിശ്ര’ എന്ന നോവലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പി.ടി.ഐയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിലും പീയൂഷ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
വളരെ ആഴത്തിലുള്ള ആഘാതമാണ് ഏതാണ്ട് 50 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം തന്നിലുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. “ലൈംഗികത വളരെ ആരോഗ്യകരമായ ഒരു കാര്യമാണ്, അതുമായുള്ള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച നല്ലതായിരിക്കണം.
അല്ലാത്തപക്ഷം അത് നിങ്ങളുടെ ജീവിതത്തിന് മുറിവേൽപ്പിക്കുകയും ജീവിതകാലം മുഴുവൻ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ആ ലൈംഗികാതിക്രമത്തിൽ നിന്ന് പുറത്തുവരാൻ എനിക്ക് വളരെയധികം സമയം വേണ്ടിവന്നു.
ചില ആളുകളുടെ വ്യക്തിത്വം മറയ്ക്കാൻ ഞാൻ ആഗ്രഹിച്ചു. അവരിൽ ചിലർ സ്ത്രീകളും, ചിലർ പുരുഷന്മാരുമാണ്.
കൂടാതെ സിനിമാ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നവരുമാണ്. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല.” പീയൂഷ് വ്യക്തമാക്കി.
സിനിമയിലേക്കുള്ള പീയൂഷ് മിശ്രയുടെ യാത്രയും ഇന്നത്തെ നിലയിലേക്കെത്താൻ അഭിമുഖീകരിച്ച കഷ്ടപ്പാടുകളുമാണ് ‘തുമാരി ഓകാത്ത് ക്യാ ഹേ പീയൂഷ് മിശ്ര’യിൽ ചിത്രീകരിച്ചിരിക്കുന്നത്. മിശ്രയുടെ തന്നെ ആത്മാംശമുള്ള സന്താപ് ത്രിവേദി എന്ന കഥാപാത്രമാണ് നോവലിലെ പ്രധാന കഥാപാത്രം.
മെഡിക്കൽ രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കണമെന്ന അച്ഛന്റെ വാക്ക് ധിക്കരിച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്ന കഥാപാത്രമാണിത്. വിശാൽ ഭരദ്വാജ് ഒരുക്കിയ മഖ്ബൂൽ, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗുലാൽ, ഗ്യാങ്സ് ഓഫ് വസേപുർ തുടങ്ങിയ ചിത്രങ്ങളിലെ പീയൂഷ് മിശ്രയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
ഈ ചിത്രങ്ങൾക്കായി ഗാനങ്ങളെഴുതുകയും സംഗീതം നൽകുകയും ആലപിക്കുകയും ചെയ്തു അദ്ദേഹം. ബല്ലിമാരാൻ എന്ന സംഗീത ബാൻഡിന്റെ ഭാഗംകൂടിയാണ് പീയൂഷ് മിശ്ര.
The post ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു -നടനും ഗായകനുമായ പിയൂഷ് മിശ്ര appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]