
എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകശല്യത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ഇന്നും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ മുതല്‍ ഏഴു വരെയുള്ള ക്ലാസുകള്‍ക്കും കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കും അവധിയായിരിക്കും.
വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരധിയില്‍ വരുന്ന സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
നിലവില്‍ വിഷപ്പുകയില്‍ പൊറുതിമുട്ടിയിരിക്കുകയാണ് കൊച്ചിയിലെ ജനങ്ങള്‍. പലയിടത്തും കാഴ്ചമറയ്ക്കുന്ന രീതിയിലാണ് പുകയുള്ളത്.
വിഷപ്പുക ശ്വസിച്ച് നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. The post എറണാകുളത്ത് ഇന്നും സ്കൂളുകള്‍ക്ക് അവധി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]