
കൂത്തുപറമ്പ് : കണ്ണൂരില്‍ എന്‍സിപി നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ചു. എന്‍സിപി മാങ്ങാട്ടിടം മണ്ഡലം പ്രസിഡന്റ് വട്ടിപ്രം മാണിക്കോത്ത് വയലിലെ നൂറുദ്ദീന്‍ വലിയാണ്ടി (41)യെയാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചത്. കണ്ണിനും മുഖത്തും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ നൂറുദ്ദീനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ തിങ്കളാഴ്ച വൈകുന്നേരം മാണിക്കോത്ത് വയലില്‍ ആണ് സംഭവങ്ങളുടെ തുടക്കം. കടയില്‍ സാധനം വാങ്ങാന്‍ പോയ നൂറുദ്ദീനെ കെസി നഗറിലെ നസീറിന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് വധഭീഷണിയും മുഴക്കി. മര്‍ദ്ദനത്തില്‍ പരിക്കേറ്റു വീട്ടില്‍ കഴിയുകയായിരുന്ന നൂറുദ്ദീനെ രാത്രി നസീറിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ സംഘം ഇരുമ്പു വടിയടക്കമുള്ള മാരകാര്യങ്ങളുമായി ആക്രമിക്കുകയായിരുന്നു.
നൂറുദ്ധീന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. തലയില്‍ പൊട്ടലേറ്റ് ചോര ഒഴുകുമ്പോള്‍ ഇവിടെ കിടന്നു മരിച്ചോളും എന്ന് പറഞ്ഞാണ് സംഘം സ്ഥലം വിട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് നൂറുദ്ദീനെ കൂത്തുപറമ്പ് സഹകരണ ആശുപത്രിയില്‍ കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ ഇന്ന് ചൊവ്വാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
The post എന്‍സിപി നേതാവിന് നേരെ ആക്രമണം: സിപിഎമ്മുകാര്‍ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]