
ചെന്നൈ: ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശയായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസ്ക്രീമില് തവള ഉണ്ടായിരുന്നെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.ടിവിഎസ് നഗറിൽ താമസിക്കുന്ന അൻബുസെൽവം ജാനകിശ്രീ ദമ്പതികളുടെ കുട്ടികളെയും സഹോദര പുത്രിയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച തിരുപ്പരൻകുന്ദ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തി.
തൈപ്പൂയ്യ ഉത്സവത്തോടനുബന്ധിച്ച് മുരുകന് ക്ഷേത്രത്തിലെത്തിയതായിരുന്നു ജാനകിശ്രീയും മക്കളും. ഇതിനിടയില്‍ ദുരൈരാജിയുടെ കടയില്‍ നിന്ന് മക്കള്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്തു. ഇതു കുറച്ച് കഴിച്ചയുടന്‍ കുട്ടികള്‍ ഛര്ദിക്കാന് തുടങ്ങി. തുടര്‍ന്ന് ഐസ്ക്രീം പരിശോധിച്ചപ്പോഴാണ് തവള ചത്തുകിടക്കുന്നത് കണ്ടത്.
The post ഐസ്ക്രീമിൽ ചത്ത തവള, മൂന്ന് കുട്ടികൾ ആശുപത്രിയിൽ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]