
ഇക്കാണുന്ന താരപദവിയൊന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ പോലും അക്കാലത്ത് ശ്രമിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടന് പവന് കല്യാണ്‍. സഹോദരനായ ചിരഞ്ജീവിയാണ് തന്നെ ഇതില്‍ നിന്നെല്ലാം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. നടന് നന്ദമൂരി ബാലകൃഷ്ണ അവതരിപ്പിക്കുന്ന അണ്‍സ്റ്റോപ്പബില്‍ വിത്ത് എന്‍ബികെ എന്ന പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് പവന് വിഷാദ രോഗത്തിലൂടെ കടന്നുപോയ ദിവസങ്ങളെ കുറിച്ച് പറഞ്ഞ്. രോഗവുമായുള്ള തന്റെ പോരാട്ടം അതിശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടൻ നന്ദമൂരി ബാലകൃഷ്ണ ‘ആഹാ’ എന്ന ഓ.ടി.ടി പ്ലാറ്റ്ഫോമിനുവേണ്ടി അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ വിത്ത് എൻ.ബി.കെ എന്ന പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് പവൻ കല്യാൺ വിഷാദരോഗത്തിലൂടെ കടന്നുപോയ തന്റെ ദിവസങ്ങളേക്കുറിച്ച് പറഞ്ഞത്. വിഷാദരോഗവുമായുള്ള തന്റെ പോരാട്ടം അതിശക്തമായിരുന്നെന്ന് പവൻ കല്യാൺ പറഞ്ഞു.എനിക്ക് ആസ്ത്മയുണ്ടായിരുന്നു. തുടർച്ചയായുള്ള ആശുപത്രിവാസം കൊണ്ട് ഞാൻ ഒറ്റപ്പെട്ടു. 17-ാം വയസ്സിൽ, പരീക്ഷകളുടെ സമ്മർദ്ദം എന്റെ വിഷാദം കൂട്ടി. മൂത്ത സഹോദരൻ ചിരഞ്ജീവി വീട്ടിലില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മറ്റൊരു സഹോദരനായ നാഗബാബുവും അദ്ദേഹത്തിന്റെ ഭാര്യ സുരേഖയും തക്ക സമയത്ത് കണ്ടതിനാലാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്. പവൻ കല്യാൺ ഓർമിച്ചു.
തനിക്കുവേണ്ടി ജീവിച്ചുകാണിക്കണമെന്ന് ചേട്ടന് ചിരഞ്ജീവി ആവശ്യപ്പെട്ടതെന്ന് പവന് കല്യാണ്‍ പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല ജീവിച്ചാല്‍ മതിയെന്ന് ചിരഞ്ജീവി പറഞ്ഞത്. അന്നുമുതല്‍ സ്വയം പഠിപ്പിക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും കര്‍ണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകള്‍ അഭ്യസിക്കുകയും ചെയ്യുന്നതില്‍ ആശ്വാസം കണ്ടെത്തിയെന്നും പവന് കല്യാണ്‍ പറഞ്ഞു.
The post ചേട്ടന്റെ തോക്കെടുത്ത് വെടിയുതിർത്ത് മരിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി പവൻ കല്യാൺ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]