
മൂന്നാറിലെ നാട്ടുകാര്‍ പടയപ്പ എന്ന് വിളിക്കുന്ന കാട്ടാന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. കടലാര്‍ പ്രദേശത്ത് ഇന്നലെ രാത്രി എത്തിയ കൊമ്പന് റേഷന്‍കട തകര്‍ത്തു. അതിനിടെ ചൊക്കനാട് മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ ക്ഷേത്രത്തിന് കേടുവരുത്തി.
മൂന്നാറിലെ ജനപ്രിയനായ കൊമ്പനെന്ന് വിളിപ്പേരുള്ള ആനയാണ് പടയപ്പ. പടയപ്പയ്ക്ക് മദപ്പാടുളളതിനാൽ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മദപ്പാടുളള സമയത്ത് സാധാരണയായി പടയപ്പ കാടു കയറുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി മദപ്പാടുളള സമയത്തും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ് പടയപ്പ. ആനയെ പ്രകോപിതനാവാതിരിക്കാൻ നാട്ടുകാരും സഞ്ചാരികളും ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
The post മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; റേഷൻകട തകർത്തു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]