
സ്വന്തം ലേഖിക
കൊച്ചി: അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലേ എന്ന് കോടതി ചോദിച്ചു.
ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും കോടതിയെ പരിഹസിക്കുന്നത് പോലെ നിലവില്‍ അനധികൃത ബോര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് പ്രകടമാകുന്നതെന്നും ഹൈക്കോടതി അറിയിച്ചു.
ജനജീവിതം അപകടത്തില്‍പ്പെടുത്തുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ പാതയോരങ്ങളില്‍ നിന്നടക്കം നീക്കണമെന്ന് നഗരസഭാ സെക്രട്ടറിമാരെ വിളിച്ചുവരുത്തി കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ന്നും അലംഭാവം കാണിച്ചതാണ് കോടതി കര്‍ശന താക്കീത് നല്കുന്നതിലേയ്ക്ക് നയിച്ചത്.
വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് വ്യവസായ സെക്രട്ടറിയ്ക്കെതിരെയും കോടതി വിമര്‍ശനമുന്നയിച്ചു. എന്നാല്‍ നീക്കം ചെയ്യുന്ന ബോര്‍ഡുകളുടെ സ്ഥാനത്ത് പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് സെക്രട്ടറി കോടതിയെ അറിയിച്ചു.
The post അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലേ…..! ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് കോടതി; മാറ്റിയവയുടെ സ്ഥാനത്ത് പുതിയത് സ്ഥാപിച്ചതായി സര്‍ക്കാര്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]