
തുര്‍ക്കി: 12 മണിക്കൂറിനിടെ തുര്‍ക്കിയെ നടുക്കി രണ്ടാമത്തെ ഭൂകമ്പം. തെക്ക്- കിഴക്കന്‍ മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം ഉണ്ടായത്. രണ്ടാമത്തെ ഭൂകമ്പം ഇപ്പോഴത്തെ രക്ഷാ ദൗത്യത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ശൈത്യം കാരണം രക്ഷാ ദൗത്യം മന്ദഗതിയിലായിരുന്നു, അതിനിടയിലാണ് രണ്ടാമത്തെ ഭൂകമ്പവും ഉണ്ടായിരിക്കുന്നത്. ഇതിന്റെ പ്രകമ്പനം സിറിയന്‍ തലസ്ഥാനത്ത് വരെ അനുഭവപ്പെട്ടു. ഇവിടെ നിന്നുള്ള കണക്കുകള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല.
അതേസമയം കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയിലും, സിറിയയിലുമായി മരണം 1300 പിന്നിട്ടു. പ്രാദേശിക സമയം ഏകദേശം ഉച്ചയ്ക്ക് ഒന്നരയോടെ രണ്ടാമത്തെ ഭൂകമ്പവും ഉണ്ടായി എന്നാണ് തുര്‍ക്കിയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ അമേരിക്കയുടെ ജിയോളജിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 7.5 ആണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ തീവ്രത. എന്നാല്‍ യൂറോപ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 7.7 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല.
The post തുര്‍ക്കിയില്‍ രണ്ടാമതും ഭൂകമ്പം; മരണം 1300 ആയി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]