കോട്ടയം: ഏറ്റുമാനൂരില്‍ പഴകിയ മീനുമായെത്തിയെ അന്യസംസ്ഥാന ലോറി പിടികൂടി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയില്‍ നിന്നാണ് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മീന്‍ പിടികൂടിയത്.
മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്.
ഏറ്റുമാനൂരിലെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിച്ച അര ലോഡ് പഴകിയ മീനാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് ശുപാര്‍ശ ചെയ്യുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഏറ്റുമാനൂര്‍ പഴയകുളത്തിന് സമീപത്തുവെച്ചാണ് ലോറി പിടികൂടിയത്.
The post കോട്ടയത്തും ചീഞ്ഞ മീന്‍ പിടികൂടി appeared first on Navakerala News. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

