മരണത്തിനപ്പുറത്ത് മറ്റൊരു ലോകമില്ലെന്നു വിശ്വസിക്കുന്നവരാണ് നമ്മൾ. മരിച്ചവർ തിരികെ വരില്ലെന്നും നമുക്കറിയാം.
എന്നാൽ ചരിത്രം തിരുത്തി കുറിക്കാൻ നിങ്ങൾ തയ്യാറായിക്കൊള്ളൂ.. മരിച്ചവരെ നേരിൽ കാണാനും അവരോട് സംസാരിക്കാനും ഇനി നമുക്ക് സാധിക്കും.
എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിനെത്തുന്നവരെ സ്വാഗതം ചെയ്യുന്നതും സംസാരിക്കുന്നതും പോലും മരിച്ച വ്യക്തിയായിരിക്കും. ഇതിനുള്ള സംവിധാനങ്ങളാണ് ഭാവിയിൽ വികസിപ്പിച്ചെടുക്കുന്നത്.
എഐ സാങ്കോതികവിദ്യ ഉപയോഗിച്ച് മരിച്ചയാളുടെ വ്യക്തിത്വത്തിലുള്ള മറ്റൊരു രൂപമായിരിക്കും ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്യുക.
ഇതിനൊക്കെയും പുറമെ മരിച്ച വ്യക്തിയുടെ ഡിഎൻഎ ഉപയോഗിച്ച് സംസ്കരിച്ച മണ്ണിൽ തിളങ്ങുന്ന കൂണുകൾ മുളപ്പൊട്ടി വരുന്ന കഴ്ചയ്ക്കും ലോകം വൈകാതെ സാക്ഷ്യം വഹിക്കും. 2004-ൽ തന്നെ ഇത് അടിസ്ഥാനമാക്കി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.
ഇതിൽ മനുഷ്യന്റെ ഡിഎൻഎ ഉപയോഗിച്ച് മരങ്ങളും കൂണുകളും ശാസ്ത്രജ്ഞർ നിർമ്മിച്ചെടുത്തിരുന്നു. മരിച്ച വ്യക്തിയുടെ ജീവനുള്ള സ്മാരകമായി മാറാൻ ഇത്തരം സാങ്കേതികവിദ്യകൾക്ക് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]