ന്യൂഡൽഹി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കുമെന്ന് അഭ്യൂഹം. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നിർദ്ദേശം വന്നേക്കും എന്നാണ് സൂചന. അമൃത് കാലത്തേക്ക് രാജ്യം മുന്നേറുന്നു എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു. അതേസമയം, ജി 20 ഉച്ചകോടിയുടെ വിരുന്നിനായി രാഷ്ട്രപതി നൽകിയ ക്ഷണക്കത്തിനെ ചൊല്ലി വിവാദം ഉയരുകയാണ്.
ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത്എന്ന് എഴുതിയതിനെതിരെ കോൺഗ്രസ് വിമര്‍ശനം ഉന്നയിച്ചു. സെപ്തംബർ 9നാണ് അത്താഴ വിരുന്ന്. സംഭവത്തില്‍ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. റിപ്പോർട്ടുകൾ ശരിയെങ്കിൽ ഇത് ഇന്ത്യക്ക് നേരേയുള്ള ആക്രമണമാണെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്.
സെപ്റ്റംബർ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ‘ഇന്ത്യ’ എന്ന വാക്ക് മാറ്റുന്ന ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് ഉപയോഗിക്കും. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ പേര് തന്നെ മാറ്റാനുള്ള നീക്കം ഉണ്ടാകുമെന്നാണ് അഭ്യൂഹം ഉയരുന്നത്. രണ്ട് പ്രധാന കാരണങ്ങളാണ് ഇത്തരമൊരു അഭ്യൂഹം ഉയരുന്നതിന് പിന്നാല്. ജി 20 ഉച്ചകോടിയുടെ വിരുന്നിനായി രാഷ്ട്രപതി നൽകിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയിരിക്കുന്നതാണ് ഒന്നാമത്തെ കാരണം. മറ്റൊന്ന്, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ചില സൂചനകള്‍ പുറത്ത് വരുന്നു. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഒരു പ്രമേയം അവതരിപ്പിക്കും എന്നാണ് സൂചന.