ഗ്രാമപഞ്ചായത്ത് പരിധിയിൽ ഡാറ്റ എൻട്രി ജോലി നേടാൻ അവസരം.
താത്കാലിക നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ കെട്ടിട നികുതി പുതുക്കുന്നതിനും കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങൾ സഞ്ചയ സോഫ്റ്റ് വെയറിൽ ചേർക്കുന്നതിനും വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കുമായി താത്ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), ഐ.റ്റി.ഐ. ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.റ്റി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ സെപ്റ്റംബർ 15ന് വൈകിട്ട് 4നകം വിശദമായ ബയോഡാറ്റ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകണം.
പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുളളവർക്ക് മുൻഗണന നൽകും. ഫോൺ: 0477-2258030.
✅ കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി ഗണിതം, എച്ച് എസ് ടി അറബിക് (പാർട്ട് ടൈം) എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ഫോൺ: 0497 2765764, 9496431428.
✅ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കരാർ നിയമനം
പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ-ക്രിമിനൽ കോടതികളിൽ നിന്നും മറ്റു വകുപ്പുകളിൽ നിന്നും വിരമിച്ചർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ഫോട്ടോ പതിച്ച പൂർണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം വിലാസത്തിൽ സെപ്റ്റംബർ 15 നകം സമർപ്പിക്കണം