
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് – മിൽമ, ടെക്നീഷ്യൻ Gr.II (റഫ്രിജറേഷൻ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1 (പത്തനംതിട്ട) യോഗ്യത: ITI(MRAC)യിലെ NCVT സർട്ടിഫിക്കറ്റ് പരിചയം
1.ഒരു വർഷത്തെ അപ്രന്റീഷിപ്പ് സർട്ടിഫിക്കറ്റ് 2. 2 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 21,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
മറ്റു ജോലി ഒഴിവുകളും ചുവടെ
ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ പുതുതായി പ്രവർത്തനം തുടങ്ങുന്ന MBBS പുരുഷ, വനിതാ ഹോസ്റ്റലുകളിലേക്ക് കെയർടേക്കർ കം സെക്യൂരിറ്റി (പുരുഷൻ ഒഴിവുകൾ 3), കെയർടേക്കർ (വനിത ഒഴിവ് 1), പാർട്ട് ടൈം ക്ലീനർ (വനിത ഒഴിവ് 2) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 7 ന് നടക്കും.
എസ് എസ് എൽ സി പാസായിരിക്കണം എന്നതാണ് കെയർടേക്കർ തസ്തികകളിലേക്കുള യോഗ്യത.
പാർട്ട് ടൈം ക്ലീനർ തസ്തികളിലേക്ക് അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ്സ് പാസായിരിക്കണം.
കെയർടേക്കർ തസ്തികയിൽ 15000 രൂപയും പാർട്ട് ടൈം ക്ലീനർ തസ്തികയിൽ 10000 രൂപ യുമായിരിക്കും പ്രതിഫലം.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 04862233075
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയിൽ മാനന്തവാടി ബി.ആർ.സിയിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. ഫോൺ: 04936 203338.
സ്റ്റാഫ് നഴ്സ്, സെക്യുരിറ്റി ഗാർഡ് നിയമനം നടത്തുന്നു
തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ സ്റ്റാഫ് നഴ്സ്, സെക്യുരിറ്റി ഗാർഡ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. GNM, Bsc നഴ്സിങ് എന്നിവയാണ് നഴ്സ് തസ്തികയിലേക്ക് വേണ്ട യോഗ്യത. പ്രവർത്തിപരിചയമുളളവർക്ക് മുൻഗണനയുണ്ട്. പത്താം ക്ലാസ് വിജയമാണ് സെക്യുരിറ്റി ഗാർഡിന് വേണ്ട യോഗ്യത.
മുൻ പരിചയമുള്ളവർക്കും വിമുക്തഭടനും മുൻഗണനയുണ്ട്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ [email protected], [email protected] എന്ന മെയലുകളിലേക്ക് ബയോഡാറ്റ അയക്കണം. ആഗസ്റ്റ് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൊടിയൽ കെയർ ഹോം തവനൂർ, തൃക്കണ്ണാപുരം പി.ഒ എന്ന വിലയാസത്തിൽ ബന്ധപ്പെടാം.
The post മിൽമയിൽ വീണ്ടും കരാർ നിയമനം നടത്തുന്നു. മറ്റു ജോലി ഒഴിവുകളും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]