
മിത്ത് വിവാദത്തിൽ വീണ്ടും സിപിഎമ്മിന് കാച്ചികുറുക്കിയ വിമർശനവുമായി നടൻ ഹരീഷ് പേരടി. കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതും വിശ്വാസത്തിന്റെ പ്രതീകമായ ആചാരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു നടന്റെ പ്രതികരണം.
കമ്മ്യൂണിസ്റ്റുകാർ രക്തസാക്ഷി ദിനം ആചരിക്കുന്നത് മരണപ്പെട്ടവരെ ഓർക്കാനാണ്. അത് തന്നെയാണ് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും. ഓരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യനെ കെട്ടിയിടുന്നുണ്ടെന്നും അതാണ് ശാസ്ത്രമെന്നും അതാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തിൽ ശാസ്ത്രത്തിന്റെ ആങ്കിളിൽ എല്ലാവരും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നു.
ഹരീഷ് പേരടിയുടെ പോസ്റ്റ്:
മുക്കിൽ കണ്ണട വെച്ച്..രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ പോയി പുഷ്പങ്ങൾ അർപ്പിച്ച്..കൈകൾകൊണ്ട് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തി കുലക്കുന്നത്..വിശ്വാസമാണോ?..ശാസ്ത്രമാണോ?..ആർക്കറിയാം…കർക്കടവാവിന് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഇങ്ങിനെയാണ്…ഒന്നിനെ മന്ത്രം എന്ന് വിളിക്കും മാറ്റാന്നിനെ മുദ്രാവാക്യം എന്ന് വിളിക്കും…എന്തായാലും വിത്യസത ഈണങ്ങളിലൂടെ ഒരോ രീതിയിൽ മരിച്ചവരെ ഓർക്കുകയാണ് …മറവിരോഗം ബാധിച്ചവർ മനുഷ്യരല്ല എന്നും ഓർമ്മകൾ ഉള്ളവരാണ് മനുഷ്യർ എന്നും ഇതുവരെ ശാസ്ത്രം പറഞ്ഞിട്ടില്ല…പറയുകയുമില്ല…വിശ്വാസിയാണെങ്കിലും അവിശ്വാസിയാണെങ്കിലും..തലച്ചോറിലെ രാസപ്രവർത്തനങ്ങൾ..ഒരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യനെ കെട്ടിയിടുന്നുണ്ട്…അതാണ് ശാസ്ത്രം…അതാണ് അനുഭവം..ശാസ്ത്രത്തിന്റെ ഏങ്കിളിൽ ക്യാമറ വെക്കുമ്പോൾ എല്ലാവരും ഒരു പോലെയാണെന്ന് ചുരുക്കം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net