
പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങൾ
കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആറ് ആയുധപരിശീലന കേന്ദ്രങ്ങൾ നടത്തിയിരുന്നതായി എൻഐഎ വെളിപ്പെടുത്തി. അവയിൽ മഞ്ചേരിയിൽ പത്തേക്കർ സ്ഥലത്തു പ്രവർത്തിച്ചിരുന്ന ഗ്രീൻവാലി അക്കാദമി ജൂലൈ 31ന് അവർ പിടിച്ചെടുത്ത് പൂട്ടിച്ചു. എൻഐഎ പൂട്ടിച്ച പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ആറാമത്തെ ആയുധപരിശീലന കേന്ദ്രമായിരുന്നു അത്. ഗ്രീൻവാലി ഫൗണ്ടേഷനിൽ ആയുധപരിശീലനവും കായികപരിശീലനവും തീവ്രവാദം കുത്തിവയ്ക്കലുമാണ് നടന്നിരുന്നതെന്ന് എൻഐഎ വെളിപ്പെടുത്തി. ഇതൊന്നും കേരള പോലീസ് അറിഞ്ഞില്ല. എന്തിന് ഇവിടെ ഒരു ഇന്റലിജൻസ് വിഭാഗം? അറിഞ്ഞു പറഞ്ഞാലും ഫലമില്ലെന്നതാവും അവരുടെ അനുഭവം. മൂന്നു ഡിജിപിമാർ വിലക്കണം എന്ന് ആവശ്യപ്പെട്ട തീവ്രവാദ പുസ്തകം ഇനിയും വിലക്കിയോ സർക്കാർ?
കൊലവിളി നടത്തുന്നവർ
കേരള നിയമസഭാ സ്പീക്കർ ഷംസീർ നടത്തിയ ‘മതേതര’ പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ തലശേരിയിലെ ക്യാന്പ് ഓഫീസിലേക്ക് നടത്തിയ യുവമോർച്ച മാർച്ചിൽ ജനറൽ സെക്രട്ടറി കെ. ഗണേഷിന്റെ ഏറെ പ്രകോപനപരമായ വാക്കുകൾ കേട്ടിട്ടും പോലീസ് നിസംഗരായി. ജോസഫ് മാഷിന്റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസിറിന് എന്നാണ് ഗണേഷ് പറഞ്ഞത്. ശരിക്കും തീ പിടിപ്പിക്കുന്ന വാക്കുകൾ. ഇത്തരം ഒരു വികാരം പല സമൂഹങ്ങളിലും വളർത്താൻ പലരും ശ്രമിക്കുന്നുണ്ട്.
രണ്ടുദിവസം കഴിഞ്ഞപ്പോൾ കണ്ണൂരിൽ പാർട്ടി സംഘടിപ്പിച്ച സേവ് മണിപ്പുർ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎമ്മിന്റെ സമുന്നത നേതാവ് പി. ജയരാജൻ ഇത്തിരികൂടി കടത്തിപ്പറഞ്ഞു- ഷംസീറിനെതിരേ കൈ ഉയർത്തിയാൽ യുവമോർച്ചക്കാരന്റെ ഇടം മോർച്ചറി ആവും എന്ന്.
യുവമോർച്ചക്കാരും വിട്ടില്ല. യുവമോർച്ച പ്രവർത്തകരുടെ ദേഹത്തു മണ്ണുവീണാൽ ഒരു വരവുകൂടി വരേണ്ടിവരുമെന്ന് സന്ദീപ് വാര്യർ തിരിച്ചടിച്ചു. തിരുവോണനാളിൽ ജയരാജാനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ ഓർമിപ്പിച്ച് ഓണപ്പൂക്കളത്തിന്റെ ചിത്രം സഹിതമായിരുന്നു സന്ദീപിന്റെ ഭീഷണി. ഇത്രയും പ്രകോപനപരമായ വെല്ലുവിളികൾ ഉയർന്നിട്ടും പോലീസ് ആരുടെ പേരിലും കേസെടുത്തില്ല.
ശത്രുക്കൾക്കെതിരേ കേസ്
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന് 2022 മേയ് ഒന്ന് രാവിലെ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിനെ അരുവിത്തുറയിലെ വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്തവരാണ് കേരള പോലീസ്. ഒരു ഹർത്താൽ ദിനത്തിൽ സ്വന്തം ഓട്ടോയിൽ ക്ഷേത്രദർശനത്തിന് കുടുംബസമേതം യാത്ര ചെയ്ത ഒരു യുവാവിനെ ആക്രമിച്ച സംഭവത്തെ വളരെ നിസാരവത്കരിച്ച സിപിഎം നേതാവ് എളമരം കരിം സഞ്ചരിക്കുന്പോൾ ഇത്തരം അനുഭവം ഉണ്ടായാലും ഇതാകുമോ പ്രതികരണം എന്നു ചോദിച്ച മാധ്യമ പ്രവർത്തകനെതിരേയും കേസെടുത്തു.
വിഴിഞ്ഞം തുറമുഖത്തിനെതിരേ100 ദിവസത്തിലേറെ സമാധാനപരമായി സമരം ചെയ്ത തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പിനും സഹായ മെത്രാനും വികാരി ജനറാളിനും വൈദികർക്കും 3000ത്തിലധികം മത്സ്യത്തൊഴിലാളികൾക്കുമെതിരേയും കേസെടുത്തു. മുതലപ്പൊഴിയിൽ അപകടത്തിൽപെട്ടു കാണാതായവരുടെ ബന്ധുക്കൾ മന്ത്രി വി. ശിവൻകുട്ടിയോടു കയർത്തതിന് തിരുവനന്തപുരം അതിരൂപതയുടെ വികാരി ജനറാളിനെതിരേയും കേസെടുത്തവരാണ് നമ്മുടെ പോലീസ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യൂത്ത് ലീഗ് പ്രകടനത്തിൽ പ്രകോപനപരമായ മുദ്രവാക്യങ്ങൾ മുഴക്കിയവർക്കെതിരേയും കേസെടുത്തു. ഏറ്റവും വിശേഷമായത്, തലസ്ഥാനത്ത് നാമജപഘോഷയാത്ര നടത്തിയ എൻഎസ്എസ് പ്രവർത്തകർക്കെതിരേ കേസെടുത്തിട്ടുണ്ട്!
വിശ്വാസികൾ ഒന്നിക്കുന്നു
കമ്യൂണിസ്റ്റ് ഭരണം ലോകത്ത് എല്ലായിടത്തും ഉണ്ടാക്കിയിട്ടുള്ള ഒരു നല്ല ഫലം, വിശ്വാസികളുടെ ഐക്യമാണ്. ഭരണത്തിന്റെ പ്രയോജനം കൊതിക്കുന്ന ദൈവവിശ്വാസികൾ അതിൽ ഉണ്ടാവില്ലെന്നതും ഈ ഐക്യത്തിന്റെ ഒരു മുഖമാണ്. വിശ്വാസികളെല്ലാം ഷംസീറിന്റെ വാക്കുകളെ അപലപിക്കുകയും പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. എൻഎസ്എസ് നേതാവ് ജി. സുകുമാരൻ നായർ തികച്ചും വിശ്വാസപരമായി വിഷയത്തെകണ്ടു. അന്പലങ്ങളിൽ ഗണപതിപൂജ നടത്താൻ നിർദേശിച്ചു. നാമജപ ഘോഷയാത്രയ്ക്ക് ആഹ്വാനം ചെയ്തു. കൊടിയുടെ നിറം നോക്കാതെ എല്ലാ ഹിന്ദുക്കളെയും ഒന്നിപ്പിക്കുന്ന പ്രതിഷേധരീതി. പിണറായിയെ ശക്തമായി പിന്താങ്ങുന്ന എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും പ്രതികരിക്കേണ്ടിവന്നു; എങ്ങും തൊടാത്ത ഒരു പ്രതികരണം. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]