
കഴക്കൂട്ടം: ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ടശേഷം കഴക്കൂട്ടം സ്വദേശിയായ പതിനേഴുകാരിയെ നിരവധി തവണ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത യുവാവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ വെങ്ങാട് സ്വദേശി ഗോകുലാണ് അറസ്റ്റിലായത്. ഷെയര്‍ചാറ്റ് വഴിയാണ് ഗോകുല്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കഴക്കൂട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാതാപിതാക്കള്‍ ഇല്ലാത്ത പെണ്‍കുട്ടികളെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം അവരുടെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടു പോവുകയായിരുന്നു പ്രതിയുടെ രീതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ 17കാരിയെ ഒരു മാസം മുൻപ് പ്രണയം നടിച്ച് കാര്‍ വാടകയ്ക്ക് എടുത്ത് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചതായും കഴക്കൂട്ടം പൊലീസ് പറഞ്ഞു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.പീഡിപ്പിച്ചതിനുശേഷം പെണ്‍കുട്ടിയുടെ പക്കല്‍ ഉണ്ടായിരുന്ന മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങളാണ് പ്രതി കൈക്കലാക്കിയത്. സംഭവത്തിന് ശേഷം കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയില്‍ ജോലി ചെയ്ത് വരവെയാണ് കഴക്കൂട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]