സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയിലെ വിവിധ വാർഡുകളിലായി നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെങ്കിലും അവിടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനോ ഭക്ഷണം വെച്ചു നൽകുന്നതിനോ നഗരസഭ തയ്യാറായിട്ടില്ല.
മഴ തുടങ്ങിയിട്ട് നാല് ദിവസങ്ങളായി. കോട്ടയം നഗരസഭാ പരിധിയിലെ ആളുകൾക്കായി കൺട്രോൾ റൂമുകൾ തുറക്കാൻ നഗരസഭ അധികൃതർ തയ്യാറായിട്ടില്ല. ഭരണ പ്രതിപക്ഷ കൗൺസിലർമാർ ഒന്നടക്കം ആവശ്യം ഉന്നയിച്ചിട്ടും ചെയർപേഴ്സണും സെക്രട്ടറിയും തയ്യാറായിട്ടില്ല. കോവിഡ് കാലത്തും സമാന സാഹചര്യമായിരുന്നു കോട്ടയം നഗരസഭയിൽ. ഇത് സംസ്ഥാന സർക്കാരിൻ്റെ അടക്കം അപ്രീതിക്ക് കാരണമായിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിൽ നഗരസഭയുടെ ജീവനക്കാർക്ക് ചുമതല നൽകാൻ അധികൃതർ ഇതുവരെയായിട്ടും തയ്യാറായിട്ടില്ല. ക്യാമ്പുകളിൽ പോകാൻ കഴിയാത്തവർക്കും സോണുകളിൽ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കേണ്ടതാണ്. എന്നാൽ ഇതിനും നഗരസഭ തയ്യാറായിട്ടില്ല.
The post കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ദുരിതത്തിലായി ജനങ്ങൾ; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് പരാതി; തിരിഞ്ഞു നോക്കാതെ കോട്ടയം നഗരസഭാ അധികൃതർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]